ജാതി ആയിരുന്നു തടസ്സം, ഞങ്ങൾ ബ്രാഹ്മണരാണ് സ്‌നേഹ വേറൊരു ജാതിയും; നടി സ്നേഹയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് നടൻ പ്രസന്ന പറഞ്ഞത്

4230

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരി ആയിരുന്നു നടി സ്നേഹ. ശാലീന സൗന്ദര്യവുമായി തമിഴ് സിനിമയിലേക്കെത്തിയ നടി പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറുകയായിരുന്നു.

തമിഴിലെയുെ തെലുങ്കിലെയും സൂപ്പർതാരങ്ങൾക്ക് എല്ലാം നായികയായിട്ടുള്ള സ്‌നേഹ മലയാളത്തിന്റെ താരരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി മലയാളികളുടെയും മനം കവർന്നിരുന്നു. നിരവധി സൂപ്പർഹിറ്റുകലിൽ നായികയായിട്ടുള്ള സ്‌നേഹ ഒരു കാലത്ത് തമിഴകത്തെ നമ്പർ വൺ നായികയായിരുന്നു.

Advertisements

പ്രമുഖ നടൻ പ്രസന്നയാണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ധാരാളം പ്രതിസന്ധികൾ നിറഞ്ഞത് ആയിരുന്നു സ്നേഹയുടെയും പ്രസന്നയിടേയും വിവാഹം. ഇതേ കുറിച്ച് പ്രസന്ന മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

2009 ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ സ്നേഹയെ അടുത്തറിഞ്ഞതാണ് വിവാഹത്തിലെയ്ക്ക് എത്തിയതെന്ന് പ്രസന്ന പറയുന്നു. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ് സ്നേഹ എന്നും അദ്ദേഹം പറയുന്നു.

വനിതയ്ക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാഹത്തെ കുറിച്ച് പ്രസന്ന തുറന്നു പറഞ്ഞത്.
ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയായിരുന്നു.

പക്ഷേ, സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു. എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങൾ ബ്രാഹ്മണർ ആണ്, സ്നേഹ നായിഡുവും.

Also Read
പച്ചക്ക് പറഞ്ഞാൽ വെടി എന്നായിരുന്നു എന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത്, പിന്നെ സംഭവിച്ചത് ഇങ്ങനെ: നയന എൽസയുടെ വെളിപ്പെടുത്തൽ

ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. കൗതുകം അതല്ല, ഞാൻ സ്നേഹയെ പരിചയപ്പെടും മുൻപു തന്നെ അച്ഛൻ അവളുമായി സംസാരിച്ചിരുന്നു.

ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അച്ഛനാണ് അന്ന് ഇടപെട്ടത്. എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്. പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിക്കാൻ എനിക്കായിട്ടില്ല. എന്നെ എൻജിനീയറായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

പക്ഷേ, ഞാൻ നടനായി. വിവാഹവും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നില്ല. എന്നിട്ടും എന്റെ നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. മകൻ ജനിച്ച ശേഷമാണ് അച്ഛൻ എന്ന ഫീൽ മനസ്സിലായത് എന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്.

Also Read
ആണുങ്ങൾ എല്ലാം എന്റെ പുറകെയായിരുന്നു, അവർ ആഗ്രഹിച്ചത് ഇതായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മീരാ മിഥുൻ

Advertisement