ആണുങ്ങൾ എല്ലാം എന്റെ പുറകെയായിരുന്നു, അവർ ആഗ്രഹിച്ചത് ഇതായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മീരാ മിഥുൻ

415

തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയായിരുന്നു മീരാ മിഥുൻ.
ബിഗ് ബോസ് തമിഴ് പതിപ്പിൽ മൽസരാർത്ഥിയായി എത്തിയതുമുതൽ വാർത്തകളിൽ മീരാ മിഥുൻ നിറഞ്ഞു നിന്നിരുന്നു. റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിന് ശേഷവും മറ്റ് മത്സരാർത്ഥികൾക്കും അവതാരകനായ ഉലകനായകൻ കമൽഹാസനും എതിരേ ഗുരുതര ആരോപണങ്ങളുമായി മീര രംഗത്ത് എത്തിയിരുന്നു.

താൻ മൽസരിച്ചിപ്പോൾ ഉള്ള ഷോയിലെ പുരുഷ മത്സരാർത്ഥികളെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലുകൾ അന്ന് വലിയ ചർച്ചയായി മാറിയിരുന്നു. ആൺ മത്സരാർത്ഥികൾ എല്ലാം തന്റെ പിന്നാലെ ആഈയിരുന്നെന്നും തന്നോടൊപ്പം സമയം ചെലവഴിക്കാൻ അവർ ആഗ്രഹിച്ചിരുന്നു എന്നുമാണ് മീരാ മിഥുൻ പറയുന്നത്.

Advertisements

കൂടാതെ ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്ത താനായതുകൊണ്ട് എല്ലാവർക്കും തന്നോട് അസൂയയായിരുന്നു എന്നും നടി പറഞ്ഞിരുന്നു. എല്ലാവർക്കും താൽപര്യം എന്നോടായിരുന്നു. എന്നാൽ ആ ഭീരുക്കൾ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാൻ ശ്രമിച്ചു. എല്ലാവർക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്ത.

Also Read
അനിഖ ഇപ്പോൾ വെറും ബേബിയല്ല, നടിയുടെ പൊളപ്പൻ ഫോട്ടോസ് കാണാം….

തമിഴ്‌നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് എന്റേത്. എന്നും അന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നടി പറഞ്ഞിരുന്നു. എന്നാൽ ഈ വിഡിയോയ്ക്ക് താഴെ മീര മിഥുനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളും നിറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾ ആരാണ് എന്നായിരുന്നു പലരുടേയും ചോദ്യം.

ഏത് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത് ? രജനികാന്തിനേക്കാൾ പ്രശസ്തയാണോ? തുടങ്ങിയ ചോദ്യങ്ങൾ പോസ്റ്റിന് താഴെ വന്നിരുന്നു. അതേ സമയം ബിഗ് ബോസ് തമിഴിലെ മത്സരാർത്ഥികളിൽ ഒരാളും സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്ന മീര മിഥുന്റെ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ ചേരൻ ഇത് നിഷേധിക്കുകയും മറ്റ് മത്സരാർത്ഥികൾ ഇത് പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. ഷോയിൽ നിന്ന് പുറത്തായതോടെ കമൽ ഹാസൻ ആടക്കമുള്ളവർക്ക് എതിരേ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകൾ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കി കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു.

Also Read
ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ശേഷിയുള്ള ഒരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല: ത്യാഗരാജൻ മാസ്റ്റർ

Advertisement