നിർമ്മാതാക്കൾക്ക് തെലുങ്ക് നടിമാരെ കൊണ്ടുള്ള ഒരേയൊരു ഉപയോഗം ഇതാണ്, അത് സിനിമക്കായല്ലെന്ന് മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാക്കോച്ചന്റെ നായിക

26264

മലയാളികൾക്കും ഏറെ സുപരിചിതയായ തെലുങ്ക് നടിയാണ് ഈഷ റെബ്ബ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിക്ക് ആരാധകരും ഏറെയാണ്. അതീവ ഗ്ലാമറസ് വേഷത്തിലും എത്താറുള്ള നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന അരവിന്ദ് സ്വാമിയും നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഒന്ന് എന്ന ചിത്രത്തിൽ നായികയായി ഈഷ എത്തിയിരുന്നു.ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആയുള്ള നടിയുടെ കിസ്സിങ്ങ് സീനുകൾ വൈറലായി മാറിയിരുന്നു.

Advertisements

അതേ സമയം പഠനകാലത്ത് മോഡലിംഗ് ചെയ്താണ് താരം മോഡലിങ്ങിലൂടെ തന്റെ കരിയർ തുടങ്ങിയത്. പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. അന്തക മുണ്ടു ആ തറവാത് എന്ന ചിത്രം ആണ് നടിയെ തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന രീതിയിൽ വളർത്തിയത്.

Also Read
അനിഖ ഇപ്പോൾ വെറും ബേബിയല്ല, നടിയുടെ പൊളപ്പൻ ഫോട്ടോസ് കാണാം….

നിരവധി ചിത്രങ്ങൾ ടോളിവുഡിൽ ചെയ്തിട്ടുള്ള നടി ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ ഒട്ടും മടിയില്ലാത്ത താരമാണ്. മുമ്പ് ഒരിക്കൽ തെലുങ്ക് നിർമ്മാതാക്കൾക്ക് എതിരെ ഈഷ റെബ്ബ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തെലുങ്ക് സിനിമകളിലേക്ക് നിർമ്മാതാക്കൾ കൂടുതലും അന്യഭാഷ നടികളെ ആണ് പരിഗണിക്കുന്നത് എന്നായിരുന്നു ഈഷയുടെ ആരോപണം.

അതിന്റെ കാരണവും നടി വെളിപ്പെടുത്തിയിരുന്നു. തെലുങ്ക് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിക്കുന്നത് അന്യഭാഷ നടികളെയാണെന്ന് ഈഷ വ്യക്തമാക്കി. തെലുങ്ക് നടിമാർക്കൊപ്പം നിർമ്മാതാക്കൾ കൂടുതൽ കംഫർട്ടബിൾ ആണെന്നും എന്നാൽ അത് ആശയ വിനിമയം നടത്താൻ സൗകര്യപ്രദം എന്നത് മാത്രമാണ്.

സിനിമകളിൽ നല്ല റോളുകൾ അന്യഭാഷ നടിമാർക്കാണ് നൽകാറുള്ളതെന്നും ഈഷ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. തെലുങ്ക് സംസാരിക്കുന്ന നടിമാർക്ക് സിനിമ കൊടുക്കാത്തത് തികച്ചും അനീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നടി പറഞ്ഞിരുന്നു.

Also Read
ജാതി ആയിരുന്നു തടസ്സം, ഞങ്ങൾ ബ്രാഹ്മണരാണ് സ്‌നേഹ വേറൊരു ജാതിയും; നടി സ്നേഹയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് നടൻ പ്രസന്ന പറഞ്ഞത്

Advertisement