ഇങ്ങനെ പോയാല്‍ അമ്മേ മോളേ മാറി പോവും; മീനാക്ഷി ദിലീപ് കിടിലന്‍ ലുക്കില്‍

230

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് മീനാക്ഷി. തന്റെ മനോഹരമായ ഫോട്ടോസും പങ്കുവെച്ച് താരപുത്രി എത്താറുണ്ട്. ഇപ്പോൾ ഏറ്റവും ഒവിൽ മീനാക്ഷി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഫാൻസി സാരിയിലാണ് താരപുത്രി എത്തിയിരിക്കുന്നത്.

Advertisements

സാരിക്ക് മാച്ചാവുന്ന വലിയ കമ്മലും അണഞ്ഞിട്ടുണ്ട്. ഒപ്പം മുല്ലപ്പൂവും ചൂടി സുന്ദരിക്കുട്ടി ആയിട്ടാണ് ഫോട്ടോയിൽ താരം എത്തിയത്. മീനാക്ഷി കണ്ണാടിയിൽ നോക്കി സെൽഫി എടുത്ത ഫോട്ടോസ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് പുതിയ ചിത്രത്തിൽ മീനാക്ഷി എത്തിയത്. അതേസമയം മഞ്ജു ചേച്ചിയെ പോലെയുണ്ട് കാണാൻ എന്ന് തുടങ്ങുന്ന നിരവധി കമൻറ് ആണ് ഇതിനു താഴെ വന്നത്. മീനാക്ഷി ഏതു ഫോട്ടോ പങ്കുവെയ്ക്കുമ്പോഴും ഇതിന് താഴെ ഇത്തരത്തിലുള്ള കമന്റ് വരാറുണ്ട്.

ഇപ്പോൾ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും മഞ്ജു ചേച്ചിയുടെ അതേ ലുക്ക് എന്നാണ് കൂടുതൽ പേരും കമന്റ് കുറിച്ചത്. ശരിയാണ് മീനാക്ഷി വലുതായി വരുന്തോറും മഞ്ജുവിന്റെ ലുക്ക് തന്നെയാണ്. അമ്മയുടെ ഫോട്ടോ കോപ്പി എന്നൊക്കെ ചിലർ പറയുന്നുണ്ട്.

also read
ഈ നാടും വീടും ഒന്നും ഇനി വേണ്ടേ ; നടി കാവ്യ മാധവന്‍ ജനിച്ചു വളര്‍ന്ന വീട്
അതേസമയം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവും കാത്തിരിക്കുകയാണ് ആരാധകർ . തനിക്ക് അഭിനയത്തിൽ കഴിവുണ്ടെന്ന് മീനാക്ഷി നേരത്തെ തെളിയിച്ചതാണ്. ഡാൻസിലും ഈ താരപുത്രി മികവ് തെളിയിച്ചു. മീനാക്ഷിയുടെ നിരവധി ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ പഠിത്തം പൂർത്തിയാക്കേണ്ട തിരക്കിലാണ് മീനാക്ഷി. മകളുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചൊന്നും ഇതുവരെ ദിലീപും പ്രതികരിച്ചിട്ടില്ല.

https://youtu.be/ma04TDurdQg

Advertisement