ഈ നാടും വീടും ഒന്നും ഇനി വേണ്ടേ ; നടി കാവ്യ മാധവന്‍ ജനിച്ചു വളര്‍ന്ന വീട്

5168

സിനിമാ താരങ്ങളുടെ വീട്ടുവിശേഷം അറിയാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഇവരുടെ വീട് കാണാനും വീട്ടുക്കാരെ കാണാനെല്ലാം. ചില താരങ്ങളുടെ വീടും വീട്ടുക്കാരെ പ്രേക്ഷകർക്ക് നന്നായി തന്നെ അറിയാം. എന്നാൽ മറ്റു ചില താരങ്ങൾക്ക് ഇത് പ്രേക്ഷകരുമായി പങ്കുവെക്കുന്നതിനോട് വലിയ താൽപര്യം ഇല്ല.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് നടി കാവ്യ മാധവന്റെ പഴയ വീടിന്റെ ഫോട്ടയാണ്. അതായത് നടി ജനിച്ചുവളർന്ന വീട്. ഇതിപ്പോൾ പൊട്ടിപൊളിഞ്ഞുകിടക്കുക്കയാണ്. നടിയുടെ കാസർഗോഡെ വീടാണിത്. ഇവിടെ ഇപ്പോൾ ആൾ താമസം പോലും ഇല്ല. ഇപ്പോൾ ചെന്നൈയിലാണ് നടിയും കുടുംബവും താമസിക്കുന്നത്.


അതേസമയം വിവാഹ ശേഷം പൂർണ്ണമായി സിനിമയിൽ നിന്നും മാറിനിന്ന നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ചിങ്ങം ഒന്നിനാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ എത്തിയത്. കേരള സാരിയിൽ നിൽക്കുന്ന ഫോട്ടോയാണ് ഏറ്റവും ആദ്യം പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ അത് വൈറലായിരുന്നു. തന്റെ ബിസിനസ്സിന്റെ ഉയർച്ചയുടെ ഭാഗമായിട്ടാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതിനോടകം നിരവധി ചിത്രം നടി പോസ്റ്റ് ചെയ്തു.

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായികയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. കാവ്യ നടൻ ദിലീപിനെ വിവാഹം ചെയ്തതടക്കമുള്ള കാര്യങ്ങൾ വലിയ രീതിയിൽ വിവാദവും ചർച്ചയുമൊക്കെയായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്.

also read
ഇത് എന്തൊരു മാറ്റം; വേദിയില്‍ വെച്ച് ലക്ഷ്മി നക്ഷത്രയുടെ മേക്കപ്പ് തുടച്ചുമാറ്റി ബിനു അടിമാലി, മാറ്റം കണ്ട് അമ്പരന്ന് പ്രേക്ഷകര്‍

Advertisement