ഡോക്ടറാവണമെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള കഠിനാധ്വാനത്തില്‍ മീനാക്ഷി, ഇനി ഡെര്‍മറ്റോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

68

ദിലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകര്‍ ഒത്തിരിയാണ് ഇവരുടെ മകള്‍ മീനാക്ഷിക്കും. മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Advertisements

തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.

Also Read:റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോള്‍ ആടുജീവിതം നേടിയത് എത്ര ; റിപ്പോര്‍ട്ട് പുറത്ത്

ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി..

സിനിമയില്‍ നിന്നും നിലവില്‍ അകലം പാലിച്ചിരിക്കുകയാണ് താരപുത്രി. എംബിബിഎസ് പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പഠിച്ച് വലിയ ഡോക്ടറാവണമെന്ന ദിലീപിന്റെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാനുള്ള കഠിനാധ്വാനത്തിലാണ് മീനാക്ഷി.

Also Read:ഇത് ആര്‍ക്കും വാങ്ങിക്കാം; തന്റെ പഴയ സാരികള്‍ വില്‍ക്കാന്‍ ഒരുങ്ങി നടി നവ്യ നായര്‍

എംബിബിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണിപ്പോള്‍. അടുത്തതായി ഡെര്‍മറ്റോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്യുമെന്നാണ് വിവരം. ചര്‍മവുമായി ബന്ധപ്പെട്ടുള്ള ഡെര്‍മറ്റോളജിയില്‍ മീനാക്ഷി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലാണ് താരപുത്രി പഠിക്കുന്നത്.

Advertisement