നമിതയുടെ കഫേയുടെ ഉദ്ഘാടനം ഗംഭീരമാക്കി മീനാക്ഷി ദിലീപ്, താരപുത്രിക്കൊപ്പമുള്ള ആ കണ്ണാടിക്കാരനെ തിരഞ്ഞ് സോഷ്യല്‍മീഡിയ

395

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരില്‍ ഉള്ള മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛനായ ദിലീപിന് ഒപ്പം പോരുകയായിരുന്നു മീനാക്ഷി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാള്‍ കൂടിയാണ് മീനാക്ഷി ദിലീപ്.

Advertisements

ദിലീപിനും ഇപ്പോഴത്തെ ഭാര്യ നടി കാവ്യാ മാധവനും ഒപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവന്‍.

Also Read: സ്വന്തം അഭിനയത്തെ വാനോളം പുകഴ്ത്തി ചിരഞ്ജീവി; താൻ എന്തു ചെയ്താലും ആരാധകർ അനുകരിക്കുമെന്നും താരം

ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ വേഗത്തില്‍ ഏറ്റെടുക്കാറുണ്ട്. നിലവില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം അങ്ങനെ പുറത്ത് ഒന്നും കാണാറില്ല. മലയാളത്തിലെ പ്രമുഖ യുവ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.

നമിതയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ നമിതയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മീനാക്ഷിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also Read: ശരിയാണ് ഞാൻ ഗർഭിണി ആയിരുന്നു, പക്ഷേ അത് അലസിപ്പോയി; ആദിൽ എന്തിനാണ് വിവാഹ കാര്യം മറച്ചുവെക്കുന്നതെന്ന് അറിയില്ല; രാഖി സാവന്ത്

കഫേയാണ് നമിത ആരംഭിച്ചത്. കഴിഞ്ഞദിവസമായിരുന്നു പനമ്പള്ളി നഗറിലുള്ള രടയുടെ ഉദ്ഘാടനം. അനുസിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ തുടങ്ങിയ വലിയ താര നിരയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ക്കൊപ്പം മീനാക്ഷിയുമുണ്ടായിരുന്നു.

കഫേയുടെ ഉദ്ഘാടനത്തിന് നില വിളക്കിലെ നിറ ദീപം പൂര്‍ണമാക്കി തെളിയിച്ചത് മീനാക്ഷിയായിരുന്നു. മീനാക്ഷിയുടെ പുറകില്‍ ഒരു കറുത്ത കണ്ണട വെച്ച ഒരാളുണ്ടായിരുന്നു. ഇടയ്ക്കിടെ താരപുത്രി അയാളോട് സംസാരിക്കുന്നുണ്ടായിരുന്നു. ഇയാള്‍ ആരാണെന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ തിരയുന്നത്.

Advertisement