തട്ടീം മുട്ടീം സീരിയലിൽ വീണ്ടും വിവാഹമേളം; മീനാക്ഷി വിവാഹത്തിനൊരുങ്ങുന്നു; വരൻ തേജസ്സ്‌

662

ഒരു സിനിമകൊണ്ട് നേടാൻ കഴിയാത്ത ആരാധകരെയാണ് ഒരു സീരിയയിലൂടെ താരങ്ങൾക്ക് നേടാൻ സാധിക്കുക. ദിവസവും കാണുന്നത് കൊണ്ട് സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് ഓരോരുത്തരെയും പ്രേക്ഷകർ പരിഗണിക്കുന്നത് പോലും. താരങ്ങൾ എന്നതിലുപരി തങ്ങളുടെ പ്രിയപ്പെട്ടവർ ആയി പ്രേക്ഷകർ പരിഗണിക്കുന്നത്‌കൊണ്ടായിരിക്കും അവരുടെ വിശേഷങ്ങൾ എല്ലാം ഞൊടിയിടയിലാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ മലയാളികളുടെ സ്വീകരണ മുറിയിലെത്തിയിരുന്ന തട്ടീം മുട്ടീം സീരിയലിലെ മീനാക്ഷിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ സാറാ കോശിയാണ് പുതിയ മീനാക്ഷിയായി തട്ടീം മുട്ടീം എന്ന സീരിയലിൽ എത്തിയിരുന്നത്. പരമ്പരയുടെ തുടക്ക കാലം മുതൽക്കെ മീനാക്ഷിയെ അവതരിപ്പിച്ചിരുന്നത് ഭാഗ്യലക്ഷ്മി പ്രഭു ആയിരുന്നു. പിന്നീട് ഭാഗ്യലക്ഷ്മി പിന്മാറിയതോടെയാണ് സാറ പരമ്ബരയിലേക്ക് എത്തുന്നത്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകേണ്ടി വന്നതോടെയാണ് ഭാഗ്യലക്ഷ്മി പരമ്ബരയിൽ നിന്നും പിന്മാറിയത്.

Advertisements

Also Read
പിറന്നാൾ ദിനത്തിൽ അമ്മക്ക് ആശംസകളുമായി മകൾ; ഫോട്ടോ കണ്ട് നിങ്ങൽ സഹോദരിമാർ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; വൈറലായി പോസ്റ്റ്

സാറയെ മീനാക്ഷിയായി പ്രേക്ഷകർ സ്വീകരിക്കുമോ എന്നൊരു ആശങ്ക പരമ്പരയുടെ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും, തന്റെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ സാറയ്ക്ക് സാധിച്ചു. ഇന്ന് പ്രേക്ഷകർ മീനാക്ഷിയായിട്ടാണ് സാറയെ കാണുന്നത്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് സാറ.

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്ത്യൻ മതാചാരപ്രകാരം സാറയുടെ വിവാഹ നിശ്ചയം നടന്നത്. തേജസ് ആണ് താരത്തിന്റെ വരൻ. സീരിയൽ ലോകത്ത് നിന്നും പ്രമുഖർ സാറയുടെ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേരത്തെ പെണ്ണുകാണലിന്റെ വിശേഷങ്ങളും സാറ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Also Read
‘ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ അപ്പു സിംപിളാണ് എന്ന് പറയുന്നത്’; ചൂടത്ത് മരുഭൂമിയിൽ പായ വിരിച്ച് കിടന്നിട്ടുണ്ട് മോഹൻലാൽ: സംവിധായകൻ

അതേസമയം സാറ സീരിയലിൽ നിന്ന് പിന്മാറുമോ എന്ന് ഭയത്തിലാണ് ആരാധകർ. മറ്റൊരു മീനാക്ഷിയെ ഇനി സ്വീകരിക്കാൻ വയ്യ എന്ന നിലപാടിലാണ് ആരാധകർ. വിവാഹശേഷവും അഭിനയത്തിൽ സജീവമായി സാറ ഉണ്ടാകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ജൂലൈ ആറിനാണ് വിവാഹം. ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ സാറ തട്ടീം മുട്ടീം പരമ്ബരയിലൂടെയാണ് അഭിനേത്രിയാകുന്നത്. പിന്നീട് നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട് സാറ. ഇപ്പോൾ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡിയുടേയും ഭാഗമാണ് സാറ.

Advertisement