സിനിമയില്‍ നിന്നും ഇടവേളയെടുത്തത് ആ കാരണം കൊണ്ട്, ഇപ്പോള്‍ നയന്‍താരക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍, മനസ്സുതുറന്ന് മീര ജാസ്മിന്‍

309

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Also Read: ചില ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ചുകൊഴുക്കും, ചാനലിന് മുകളിലേക്ക് വളരും, അങ്ങനെ വളര്‍ന്നാല്‍ വെട്ടി വീഴ്ത്താതെ തരമില്ല, ഉപ്പും മുളകിലെ മുടിയന്റെ വിഷയത്തില്‍ പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്. ഇടക്ക് ഗ്ലാമറസ് ലുക്കില്‍ എത്താറുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

തിരിച്ചുവരവില്‍ തമിഴിലും മീരയ്ക്ക് ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഒമ്പതുവര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷ് തമിഴില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ടെസ്റ്റ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ്,മാധവന്‍, നയന്‍താര തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Also Read: ഒരാളിൽ നിന്ന് വന്ന ഫോൺ കോൾ കാരണം അന്ന് ആ സിനിമ റിലീസ് ചെയ്തില്ല; മകന്റെ കരിയർ രക്ഷിക്കാൻ അന്ന് ബിഗ് ബി ചെയ്തത് വിളിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് താരം. വ്യക്തി പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇടവേള എടുത്തതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ചഭിനയിച്ച മാധവന്റെയും സിദ്ധാര്‍ത്ഥിന്റെയും കൂടെ വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും നയന്‍താരക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ലിലാണെന്നും താരം പറയുന്നു.

Advertisement