സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യം, കൈയുടെ വിറയല്‍ ഇപ്പോഴും മാറിയില്ല, മമ്മൂക്കയ്ക്കും സുലുഇത്തയ്ക്കും അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് മഞ്ജു പറയുന്നു

458

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ചില ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ചുകൊഴുക്കും, ചാനലിന് മുകളിലേക്ക് വളരും, അങ്ങനെ വളര്‍ന്നാല്‍ വെട്ടി വീഴ്ത്താതെ തരമില്ല, ഉപ്പും മുളകിലെ മുടിയന്റെ വിഷയത്തില്‍ പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍

ഇപ്പോഴിതാ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. വിദേശത്തുവെച്ച് നടന്ന ആനന്ദ് ഫിലിം അവാര്‍ഡ് നിശയില്‍ വെച്ചാണ് മഞ്ജു അവാര്‍ഡ് നല്‍കിയത്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് മമ്മൂട്ടിയുടെ റോഷാക്ക് ആയിരുന്നു.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്. അതിനാല്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് മഞ്ജുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു. തന്റെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും വിജയ ട്രോഫി കൈമാറുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് മഞ്ജു പറയുന്നു.

Also Read: ഒരാളിൽ നിന്ന് വന്ന ഫോൺ കോൾ കാരണം അന്ന് ആ സിനിമ റിലീസ് ചെയ്തില്ല; മകന്റെ കരിയർ രക്ഷിക്കാൻ അന്ന് ബിഗ് ബി ചെയ്തത് വിളിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്

തന്റെ കൈകളില്‍ നിന്നും അവാര്‍ഡ് സന്തോഷത്തോടെ സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും നന്ദിയെന്നും മഞ്ജു സോഷ്യല്‍മീഡിയയില്‍ കുറിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജുവിനായിരുന്നു ലഭിച്ചത്.

Advertisement