Home Entertainment Celebrities

അന്ന് ശാലിനിയുടെ മുന്നില്‍ വെച്ച് പ്രാങ്ക് ചെയ്ത് പൊളിഞ്ഞു, ശരിക്കും മുഖത്ത് അടി കിട്ടി, അനുഭവം തുറന്നുപറഞ്ഞ് ദിലീപ്

276

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടന്‍ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.

Advertisements

പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയില്‍ തന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.

Also Read: സിനിമയില്‍ നിന്നും ഇടവേളയെടുത്തത് ആ കാരണം കൊണ്ട്, ഇപ്പോള്‍ നയന്‍താരക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍, മനസ്സുതുറന്ന് മീര ജാസ്മിന്‍

ഇപ്പോഴിതാ പണ്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്തതിന്റെ കഥ പറയുകയാണ് താരം. കളിയൂഞ്ഞാല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടി ശാലിനിയുടെ മുന്നില്‍ വെച്ച് പ്രാങ്ക് ചെയ്തുവെന്നും എന്നാല്‍ അത് പൊളിഞ്ഞുപോയെന്നും പിന്നാലെ യൂണിറ്റ് അംഗമായ സതീഷ് ശരിക്കും അടികൊണ്ടുവെന്നും ദിലീപ് പറയുന്നു.

സെറ്റില്‍ ആളുകളെത്തുമ്പോള്‍ തങ്ങള്‍ ഓരോന്നു പ്ലാന്‍ ചെയ്യും. എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഉടനെ അടിയായിരിക്കുമെന്നും സതീഷ് തന്റെ നേരെയായിരുന്നു നിന്നതെന്നും അവന്റെ കൈയ്യിലായിരിക്കും താന്‍ അടിക്കുന്നതെന്നും കൃത്യസമയത്ത് അവന്‍ തലതിരിക്കുകയും ആളുകള്‍ കാണുമ്പോള്‍ മുഖത്ത് അടി കിട്ടിയത് പോലെ നില്‍ക്കുകയും ചെയ്യുമെന്നും ആളുകള്‍ അന്തം വിട്ട് നോക്കുമെന്നും ദിലീപ് പറയുന്നു.

Also Read: ചില ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ചുകൊഴുക്കും, ചാനലിന് മുകളിലേക്ക് വളരും, അങ്ങനെ വളര്‍ന്നാല്‍ വെട്ടി വീഴ്ത്താതെ തരമില്ല, ഉപ്പും മുളകിലെ മുടിയന്റെ വിഷയത്തില്‍ പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍

എന്നാല്‍ ശാലിനിക്ക് മുന്നില്‍ വെച്ച് ചെയ്തപ്പോള്‍ പണി ശരിക്കും പാളി. സതീഷ് രണ്ട് കുപ്പികളുമെടുത്ത് തങ്ങളുടെ മുന്നിലേക്ക് ചാടി. ഒരു കുപ്പി തറയില്‍ വെക്കാന്‍ പറ്റിയില്ലെന്നും ഇതോടെ കൈയ്യില്‍ അടിക്കുന്നതിന് പകരം ശരിക്കും അടിക്കേണ്ടി വന്നുവെന്നും ദിലീപ് പറയുന്നു.

പല സിനിമയുടെയും ഷൂട്ടിനിടെ തങ്ങള്‍ ഇങ്ങെനെ പലതും ചെയ്തിട്ടുണ്ടെന്നും അതെല്ലാം ശരിക്കും രസകരമായ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നുവെന്നും നടന്‍ പറയുന്നു.

Advertisement