ഉത്തരയുടെ സീമന്തചടങ്ങില്‍ താരമായി സംയുക്ത, അനിയത്തി അമ്മയാവുന്ന സന്തോഷത്തില്‍ മതിമറന്ന് താരം, ഒടുവില്‍ തേടിയെത്തി ആ സന്തോഷ വാര്‍ത്തയും

288

1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വര്‍മ്മ. തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ പഠിക്കുമ്പോാഴാണ് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.

Advertisements

പിന്നീട് വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, സായ്വര്‍ തിരുമേനി, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, കുബേരന്‍, മേഘമല്‍ഹാര്‍ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ സംയുക്ത നായികയായി വേഷമിട്ടു.

Also Read: സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യം, കൈയുടെ വിറയല്‍ ഇപ്പോഴും മാറിയില്ല, മമ്മൂക്കയ്ക്കും സുലുഇത്തയ്ക്കും അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് മഞ്ജു പറയുന്നു

അതേ സമയം വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ്മ സിനിമയില്‍ അഭിനയിച്ചത്. ആ നാല് വര്‍ഷത്തിനുളളില്‍ പതിനെട്ടോളം സിനിമകള്‍ ചെയ്ത സംയുക്താ വര്‍മ്മ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാര്‍ഡുകളും തുടര്‍ച്ചയായി നേടിയെടുത്തു. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം ഇപ്പോള്‍.

നടി ഊര്‍മിള ഉണ്ണിയുടെ സഹോദരി ഉമയുടെ മകളാണ് സംയുക്ത. അതുകൊണ്ടുതന്നെ ഊര്‍മിളയുടെ മകള്‍ ഉത്തരയുടെ വിവാഹത്തിനും സീമന്ത ചടങ്ങിലുമെല്ലാം സജീവസാന്നിധ്യമായിരുന്നു സംയുക്ത വര്‍മ. ഉത്തരയ്ക്കും നിതേഷിനും കഴിഞ്ഞ ദിവസമാണ് മകള്‍ ജനിച്ചത്.

Also Read: സിനിമയില്‍ നിന്നും ഇടവേളയെടുത്തത് ആ കാരണം കൊണ്ട്, ഇപ്പോള്‍ നയന്‍താരക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍, മനസ്സുതുറന്ന് മീര ജാസ്മിന്‍

ഇപ്പോഴിതാ ഉത്തര പങ്കുവെച്ച സീമന്തം വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ നടന്ന ഉത്തരയുടെ സീമന്ത ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സംയുക്തയായിരുന്നു. പൂജകള്‍ നടക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ സംയുക്ത ഇരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement