പ്രായം നോക്കണ്ട, എപ്പോള്‍ ഓകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രം വിവാഹം കഴിക്കൂ, വീട്ടുകാര്‍ പെണ്‍കുട്ടികളെ മനസ്സിലാക്കണം, മീര നന്ദന്‍ പറയുന്നു

209

റിയാലിറ്റിഷോയുടെ അവതാരകയായി എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് മീരാ നന്ദന്‍. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരാ നന്ദന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനേത്രി എന്നതില്‍ ഉപരി ഒരു മികച്ച ഗായിക കൂടിയാണ് മീരാ നന്ദന്‍.

Advertisements

മുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ തമിഴത്തേക്കും തെലുങ്കിലേക്കും ചേക്കേറിയ നടി അവിടേയും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പുതിയ മുഖം, കേരള കഫേ, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്‌സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു.

Also Read: സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യം, കൈയുടെ വിറയല്‍ ഇപ്പോഴും മാറിയില്ല, മമ്മൂക്കയ്ക്കും സുലുഇത്തയ്ക്കും അവാര്‍ഡ് നല്‍കിയതിനെ കുറിച്ച് മഞ്ജു പറയുന്നു

അതേ സമയം 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയ്ക്ക് ശേഷം മീരാ നന്ദന്‍ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുയാണ്. ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്ന മീരാ നന്ദന്‍ മോഡലിങ്ങ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറും ഉണ്ട്.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. സ്ത്രീകളും പുരുഷന്മാരെ പോലെ ഇന്‍ഡിപെന്‍ഡന്‍ഡ് ആയിരിക്കണമെന്നും എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ഇപ്പോഴത്തെ സ്ത്രീകള്‍ തങ്ങള്‍ക്ക് തോന്നുന്ന സമയത്ത് മതി വിവാഹമെന്ന് തീരുമാനിക്കുന്നവരാണെന്നും മീര പറയുന്നു.

Also Read: സിനിമയില്‍ നിന്നും ഇടവേളയെടുത്തത് ആ കാരണം കൊണ്ട്, ഇപ്പോള്‍ നയന്‍താരക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍, മനസ്സുതുറന്ന് മീര ജാസ്മിന്‍

25 വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവെന്നും അത്തരത്തിലുള്ള ചിന്താഗതിയൊക്കെ മാറിയെന്നും പ്രായം നോക്കാതെ വിവാഹം എപ്പോള്‍ വേണമെന്ന് തോന്നുന്നുവോ അപ്പോള്‍ നടന്നാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാവാതെ ജീവിക്കാമെന്നും മീര പറയുന്നു.

വിവാഹ കാര്യത്തില്‍ പുരുഷന് എത്ര ഫ്രീഡമുണ്ടോ അതുപോലെ സ്ത്രീക്കും വേണമെന്നും പണ്ടത്തെ പോലെ കുടുംബത്തിലെ പ്രഷര്‍ കൊണ്ട് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നില്ലെന്നും പെണ്‍കുട്ടികള്‍ക്ക് എന്താണ് താത്പര്യമെന്ന് കേള്‍ക്കാന്‍ ഇന്ന് കുടുംബം മനസ്സുകാണിക്കുന്നുണ്ടെന്നും താരം പറയുന്നു.

Advertisement