ആ സീന്‍ എടുക്കുമ്പോള്‍ ലാല്‍ സാര്‍ പൂര്‍ണനഗ്നനായിരുന്നു, നാണിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തന്മാത്രയിലെ അനുഭവം തുറന്നുപറഞ്ഞ് മീര വാസുദേവ്

6686

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.

Advertisements

കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു.

Also Read: ഞാനറിയാതെ മകള്‍ പല വഴിക്ക് പോയി, എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും, അച്ഛനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്, വിജയകുമാര്‍ പറയുന്നു

രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്. ഇപ്പോഴിതാ തന്മാത്ര എന്ന സിനിമയെ കുറിച്ച് നേരത്തെ മീര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്.

ഈ ചിത്രത്തില്‍ മോഹന്‍ലാലും താനും നഗ്നനരായി അഭിനയിക്കുന്ന ഒരു സീനുണ്ടായിരുന്നു. ചിത്രത്തില്‍ അഭനയിക്കുന്നതിന് മുമ്പേ ബ്ലെസ്സി സാര്‍ വ്യക്തമായി കഥ പറഞ്ഞുതന്നതാണെന്നും ഈ രംഗങ്ങളുള്ളതുകൊണ്ട് നേരത്തെ വേറെ നടിമാരൊന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നും മീര പറയുന്നു.

Also Read: നിങ്ങള്‍ നല്ല സുഹൃത്തുക്കളായാലും നിങ്ങള്‍ക്കുള്ളില്‍ ചെറിയ ഇഷ്ടമുണ്ടെങ്കില്‍ പോലും നിങ്ങളെ ഒരു 25 തവണയെങ്കിലും വിവാഹം കഴിപ്പിക്കും, അനുഭവം ഗുരു, സാഗറിനേയും സെറീനയെയും ഉപദേശിച്ച് സുചിത്ര

ചിത്രത്തില്‍ ഈ സീനിന് വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ വേറൊന്നും നോക്കാന്‍ നിന്നില്ല. ചെയ്യാമെന്ന് പറഞ്ഞുവെന്നും അഭിനയം തന്റെ ജോലിയായതുകൊണ്ട് അവിടെ നാണക്കേടോ അഭിമാനപ്രശ്‌നങ്ങളോ ഒന്നും നോക്കേണ്ടതില്ലെന്നും മീര പറയുന്നു.

ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ഫുള്‍ മറഞ്ഞായിരുന്നു നിന്നിരുന്നത്. പക്ഷേ ലാല്‍ സാര്‍ പൂര്‍ണനഗ്നനായിരുന്നുവെന്നും അദ്ദേഹത്തിന് ആ സീന്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആ രംഗം എടുക്കുന്നതിന് മുമ്പേ തന്നെ സാര്‍ തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ആ റൂം മുഴുവന്‍ മൂട്ിക്കെട്ടിയായിരുന്നു ഷൂട്ട് ചെയ്തതെന്നും മീര പറയുന്നു.

Advertisement