സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി ചില്ലറക്കാരിയല്ല, ഒരു ഡോക്ടറാണ്, നടി നിതയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

372

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read: ആ സീന്‍ എടുക്കുമ്പോള്‍ ലാല്‍ സാര്‍ പൂര്‍ണനഗ്നനായിരുന്നു, നാണിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തന്മാത്രയിലെ അനുഭവം തുറന്നുപറഞ്ഞ് മീര വാസുദേവ്

ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. അപ്പുവിന്റെ മമ്മിയായെത്തിയ നിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അംബിക എന്ന കഥാപാത്രത്തെയാണ് നിത സീരിയലില്‍ അവതരിപ്പിക്കുന്നത്. നടി മോഡല്‍ എന്നീ നിലകളില്‍ പ്രശ്‌സതയായ നിത ഒരു ഡോക്ടറും കൂടിയാണ്.

എന്നാല്‍ ഇക്കാര്യം അധികമാര്‍ക്കുമറിയില്ല. ഒരു പീഡിയാട്രീഷ്യനാണ് താരം. കോഴിക്കോട് സ്വദേശിനിയാണെങ്കിലും കൊച്ചിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവിടെയാണ് താമസം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് നിത.

Also Read: ഞാനറിയാതെ മകള്‍ പല വഴിക്ക് പോയി, എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും, അച്ഛനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്, വിജയകുമാര്‍ പറയുന്നു

ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. തന്റെ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സീരിയലില്‍ വളരെ നാട്ടുമ്പുറത്തുകാരിയുടെ വേഷത്തിലെത്തുന്ന നിത എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ മോഡേണാണെന്നാണ് ഈ ചിത്രങ്ങളെല്ലാം തെളിയിക്കുന്നത്.

Advertisement