അവന്റെ പേര് മഹേഷെന്നാണ്, അവന്‍ തിരിച്ചുവരും, നേരത്തേയുള്ളതിലും കിടിലമായി വരും, മഹേഷ് കുഞ്ഞുമോനെ കാണാന്‍ വീട്ടിലെത്തി മിഥുനും കൂട്ടരും, വൈറലായി ചിത്രം

175

വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹന അപകടത്തില്‍ മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരുക്കേറ്റിരുന്നു. നടന്‍ കൊല്ലം സുധി അപകടത്തില്‍ മരിച്ചത് കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.

Advertisements

നടന്മാരായ ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

Also Read: ആ സീന്‍ എടുക്കുമ്പോള്‍ ലാല്‍ സാര്‍ പൂര്‍ണനഗ്നനായിരുന്നു, നാണിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തന്മാത്രയിലെ അനുഭവം തുറന്നുപറഞ്ഞ് മീര വാസുദേവ്

അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍. മഹേഷിന്റെ വീഡിയോ കണ്ട് സഹായഹസ്തവുമായി ഗണേഷ് കുമാര്‍ കാണാനെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എന്താവിശ്യത്തിനും താന്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

ഇപ്പോഴിതാ മഹേഷിനെ കാണാന്‍ വീട്ടിലെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ്. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ മഹേഷിന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

Also Read: ഞാനറിയാതെ മകള്‍ പല വഴിക്ക് പോയി, എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും, അച്ഛനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്, വിജയകുമാര്‍ പറയുന്നു

അവന്റെ പേര് മഹേഷ് എന്നാണ്, അവന്‍ തിരിച്ചുവരമെന്നും നേരത്തെ ഉള്ളതിലും കിടിലമായി വരുമെന്നും മിഥുന്‍ മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.

Advertisement