വല്ലാത്ത പ്രൊമോഷന്‍ തന്നെ, ചങ്കില്‍ കൊണ്ടുപോയെന്ന് ആരാധകര്‍, കാജോളിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും രൂക്ഷവിമര്‍ശനം

518

ലക്ഷക്കണക്കിന് ആരാധകരുള്ള യുവ സിനിമാതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യയിലും ബോളിവുഡിലും തകര്‍ത്താടിയ ദുല്‍ഖറിന്റെ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതോടെ താരമൂല്യവും വര്‍ധിച്ചിരുന്നു.

Advertisements

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ ദുല്‍ഖര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആരാധകരെയൊന്നടങ്കം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഉറങ്ങിയിട്ട് ഒത്തിരി നാളുകളായി എന്നുപറഞ്ഞുകൊണ്ടായിരുന്നു വീഡിയോയുടെ തുടക്കം.

Also Read: സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി ചില്ലറക്കാരിയല്ല, ഒരു ഡോക്ടറാണ്, നടി നിതയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്. ഇത് കണ്ടതോടെ ദുല്‍ഖറിന്റെ ആരാധകര്‍ വിഷമത്തിലായിരുന്നു. ദുല്‍ഖര്‍ ശരിക്കും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോയെന്ന് ആരാധകര്‍ ഭയന്നിരുന്നു. വീഡിയോ വൈറലായതോടെ താരം ഇത് ഡിലീറ്റ് ചെയ്തിരുന്നു.

എന്നാല്‍ അപ്പോഴേക്കും പലരും ഇത് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ശരിക്കും ഒരു പരസ്യത്തിന്റെ വീഡിയോയായിരുന്നു ഇത്. ഐക്യു നിയോ 7 പ്രോ മൊബൈല്‍ ഫോണിന്റെ പരസ്യത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്‍ വേണ്ടിയായിരുന്നു ദുല്‍ഖര്‍ ഇങ്ങനെയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Also Read: ആ സീന്‍ എടുക്കുമ്പോള്‍ ലാല്‍ സാര്‍ പൂര്‍ണനഗ്നനായിരുന്നു, നാണിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തന്മാത്രയിലെ അനുഭവം തുറന്നുപറഞ്ഞ് മീര വാസുദേവ്

പരസ്യം കണ്ടതോടെ പലരും ദുല്‍ഖറിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഡിക്യൂ ശരിക്കും തങ്ങളെ പേടിപ്പിച്ചുവെന്നും ഇതൊരു വല്ലാത്ത പ്രൊമോഷനായിപ്പോയി എന്നും ആരാധകര്‍ പലരും കമന്റ് ചെയ്തു. അതേസമയം ബോളിവുഡ് താരം കാജോളും ഇത്തരത്തിലുള്ള ഒരു പോസ്റ്റിട്ടിരുന്നു.

ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളൊന്നിനെ അഭിമുഖീകരിക്കുന്നുവെന്നും ഒരിടവേള അനിവാര്യമാണെന്നും കാജോള്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു. പിന്നാലെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ആരാധകരൊന്നടങ്കം ആശങ്കയിലായിരുന്നു.

എന്നാല് കുറച്ച് സമയം കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം തിരിച്ചെത്തുകയും പുതിയ സീരീസായ ഗുഡ് വൈഫിന്റെ പ്രൊമോഷന്‌റെ ഭാഗമായാണ് ഇങ്ങനെയൊരു പോസ്‌റ്റെന്ന് താരം വ്യക്തമാക്കുകയും ചെയ്തു. താരത്തെ രൂക്ഷമായാണ് ആരാധകര്‍ വിമര്‍ശിച്ചത്.

Advertisement