മേഘ്‌ന ആയതുകൊണ്ടാണ് ആ സീൻ ചെയ്തത്; ഞാൻ ആണെങ്കിൽ ചെയ്യില്ല: വെളിപ്പെടുത്തി ശാലു കുര്യൻ

1312

മലയാളികൾക്ക് ഏറെ സുപരിതയായ സിനിമാ സീരിയൽ താരമണ് ശാലു കുര്യൻ. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശാലു കുര്യൻ കൂടുതലും വില്ലത്തി ആയിട്ടാണ് എത്തിയിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന് സീരിയൽ രംഗത്ത് ഉള്ളത്. ഏഷ്യാനെറ്റിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

അതേ സമയം വില്ലത്തരം മാത്രമല്ല, നല്ല ഒന്നാം തരം ഹാസ്യ നടി കൂടെയാണ് താൻ എന്ന് ശാലു കുര്യൻ തെളിയിച്ചത് തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ ആയിരുന്നു. സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹിതയായ താരം ഇപ്പോൾ കുട്ടികളും കുടുംബവുമായി തിരക്കിലാണ്.

ALSO READ- കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ; അന്ന് ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അവർ വേദനിപ്പിച്ചു; മോശംകാലം ഓർത്തെടുത്ത് നടി അംബിക

അതേസമയം, തന്റെ മുൻ സീരിയലായ ചന്ദനമഴയിൽ മേഘ്ന പാമ്പിനെ പിടിച്ചുള്ള രംഗം ഇപ്പോൾ വീണ്ടും വൈറലായപ്പോൾ കുറേ പേർ അത് റീൽസ് വീഡിയോ ചെയ്യാനൊക്കെ ഉപയോഗിച്ചിരുന്നു. അതുകണ്ട് ചിരിച്ചുപോകാറുണ്ട്.

ALSO READ- ‘എല്ലാ ദിവസവും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന, ഡീപ് ആയ ഒരു ബന്ധം’; ഇന്നസെന്റിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ ദിലീപിനെ കുറിച്ച് സിദ്ധിഖ്

ശരിക്കും അതൊരു ഒറിജിനൽ പാമ്പായിരുന്നുവെന്നാണ് ശാലു പറയുന്നത്. അതിന്റെ വാ കൂട്ടി തയ്ച്ചിരുന്നെങ്കിലും ഞാൻ പ്രാർത്ഥിച്ചുകൊണ്ടാണ് അവിടെ നിന്നതെന്നാണ് ശാലു പറയുന്നത്.

യഥാർഥത്തിൽ ആ രംഗത്തിൽ ആരും അഭിനയിക്കുകയായിരുന്നില്ലെന്നും ഒറിജിനൽ എക്സ്പ്രെഷനുകൾ തന്നെയാണ് മുഖത്ത് വന്നിരുന്നതെന്നും ശാലു പറഞ്ഞു. മേഘ്നയുടെ ഡെഡിക്കേഷൻ മൂലമാണ് അത് ചെയ്യാൻ സമ്മതിച്ചതെന്നും താനായിരുന്നെങ്കിൽ പറഞ്ഞുവിട്ടാലും ഈ രംഗത്തിൽ അഭിനയിക്കുമായിരുന്നില്ല എന്നും ശാലു വെളിപ്പെടുത്തി.

Advertisement