‘എല്ലാ ദിവസവും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന, ഡീപ് ആയ ഒരു ബന്ധം’; ഇന്നസെന്റിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ ദിലീപിനെ കുറിച്ച് സിദ്ധിഖ്

2003

ഇന്നസെന്റ് എന്ന താരത്തിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കേരളക്കരയ്ക്കും കലാ ലോകത്തിനും. ഏറെ ചിരിപ്പിച്ച താരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് എത്തിയ താരങ്ങൾ നിരവധിയായിരുന്നു. ഇന്നച്ചന്റെ വിയോഗം കൂട്ടത്തിൽ ഏറ്റവും നെഞ്ചുലച്ചത് നടൻ ദിലീപിന്റെ വിങ്ങിപ്പൊട്ടി കൊണ്ടുള്ള കരച്ചിലായിരുന്നു.

ഇന്നസെന്റ് ആശുപത്രിയിലാണെന്നറിഞ്ഞിട്ടും മുൻപ് പലവട്ടം ചെയ്ത പോലെ തിരിച്ചുവരും എന്നു തന്നെയായിരുന്നു സകലരുടേയും പ്രതീക്ഷയും പ്രാർത്ഥനയും. എന്നാൽ തിരിച്ചുവരാത്ത യാത്രയിലേക്ക് ഇന്നസെന്റ് യാത്ര പറഞ്ഞിറങ്ങുകയായിരുന്നു.

Advertisements

മ ര ണവാർത്തയറിഞ്ഞ് എത്തിയ ദിലീപ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വിതുമ്പിക്കരയുകയായിരുന്നു. കണ്ണീര് മറയ്ക്കാൻ ശ്രമിച്ചിട്ട് താരത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. മുഖം പൊത്തി കരയുന്ന ദിലീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു്.

ALSO READ- ആരെ വേണമെങ്കിലും വിവാഹം കഴിച്ചോ എന്ന മൈൻഡ് സെറ്റാണ് വീട്ടിൽ; പ്രണയം വീട്ടിൽ അവതരിപ്പിക്കേണ്ട ആവശ്യം ഇല്ല: അഹാന കൃഷ്ണ

പിന്നീട് ഇരിങ്ങാലക്കുടയിൽ വീട്ടിൽ മൃ ത ദേഹം പൊതു ദർശനത്തിന് വച്ചപ്പോഴും ദിലീപ് ഭാര്യ കാവ്യയേയും കൂട്ടിയാണ് അവസാനമായി യാത്ര പറയാനായി എത്തിയത്. ദിലീപ് കൈ പിടിച്ചാണ് കാവ്യയെ കൊണ്ടുവന്നത്.

ദിലീപ് പലപ്പോഴും കണ്ണുനീർ മറച്ചുവയ്ക്കാൻ ദിലീപ് ശ്രമിച്ചിരുന്നുവെങ്കിലും അത് അണപൊട്ടിയൊഴുകുകയായിരുന്നു. ദിലീപ് ആ ദിവസം കരഞ്ഞതിനെ കുറിച്ച് നടൻ സിദ്ധിഖ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ALSO READ- വീടിന്റെ വാടക കൊടക്കാൻ പണം ഇല്ലാത്തതിനാൽ അച്ഛനും അമ്മയ്ക്കും ഒപ്പം എനിക്ക് താമസിക്കാൻ കഴിഞ്ഞിരുന്നില്ല: ബാല്യകാലത്തെ ദാരിദ്ര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷൻ

ദിലീപും ഇന്നസെന്റും തമ്മിൽ അത്രയും ഡീപ് ആയ ഒരു ബന്ധം ഉണ്ടായിരുന്നു. എല്ലാ ദിവസവും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന തരം ഒരു ബന്ധമായിരുന്നു. ദിലീപിന്റെയാണെങ്കിലും ഇന്നസെന്റിന്റെ ആണെങ്കിലും സുഖത്തിലും ദുഃഖത്തിലും എല്ലാം അവർ രണ്ട് പേരും പരസ്പരം താങ്ങായിരുന്നു. അവര് തമ്മിലുള്ള അടുപ്പം തനിക്ക് വ്യക്തിപരമായി അടുത്ത് അറിയാവുന്നതാണെന്നാണ് സിദ്ധിഖ് പറയുന്നത്.

ഇന്നസെന്റേട്ടന്റെ അസുഖം പോലും ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞെന്നാണ് സിദ്ധിഖ് പറയുന്നത്. ‘ഇന്നസെന്റേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ഓരോരുത്തർ ഓരോരുത്തരായി ഇപ്പോൾ പൊഴിഞ്ഞു പോയിക്കൊണ്ടിരിയ്ക്കുകയല്ലേ. എത്രപേർ പിരിഞ്ഞുപോയി. പല പഴയ സിനിമകളിലെയും കോമഡി രംഗങ്ങൾ കാണുമ്പോൾ പോലും ഇപ്പോൾ ചിരിക്കാൻ തോന്നുന്നില്ല. അവരൊന്നും ഇപ്പോൾ കൂടെ ഇല്ലല്ലോ എന്ന വേദനയാണ് തോന്നുന്നത്. അതൊക്കെ കഴിഞ്ഞ് അവരെല്ലാം പോയിക്കഴിഞ്ഞല്ലോ എന്ന് തോന്നു’- എന്നാണ് സിദ്ധിഖ് അഭിമുഖത്തിൽ പറഞ്ഞത്.

Advertisement