മിനിസ്‌ക്രീനിലേയ്ക്ക് മുകേഷ് തിരിച്ച് വരുന്നു! പ്രമുഖ ചാനൽ ഷോയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

43

സോഷ്യൽ മീഡിയയിൽ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരായിരുന്നു നടനും കൊല്ലം എംൽഎയുമായ മുകേഷിന്റേത്. നടന്റേയും നർത്തകി മേതിൽ ദേവികയുടേയും വിവാഹമോചന വാർത്ത വലിയ ചർച്ചയായിരുന്നു.

വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisements

ALSO READ

എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്: തുറന്നു പറഞ്ഞ് ലേഖാ എംജി ശ്രീകുമാർ

മുകേഷിനെതിരെ വിമർശനം ശക്തമായപ്പോൾ നടനെ പിന്തുണച്ച് ദേവിക രംഗത്ത് എത്തിയിരുന്നു. ”വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞു”.

വിവാഹമോചന വാർത്ത നടന്റെ ഇമേജിനെ ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് മിനിസ്‌ക്രീനിൻ നിന്നുള്ള അവസരങ്ങൾ നടന് നഷ്ടപ്പെട്ടിരുന്നു. പ്രമുഖ ചാനൽ ഷോയിൽ നിന്ന് നടനെ ഒഴിവാക്കിയതായും വാർത്ത വന്നിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുകേഷിനെ കുറിച്ചുള്ള വാർത്തയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിൽ എത്തുകയാണ്. ‘മഴവിൽ മനോരമ’ സംപ്രേക്ഷണം ചെയ്യുന്ന’ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ എന്ന പരിപാടിയിലാണ് നടൻ അതിഥിയായി എത്തുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.

ഓണം സ്‌പെഷ്യൽ എപ്പിസോഡിലായിരുക്കും മുകേഷ് എത്തുകയെന്നാണ് സൂചന. അതേസമയം നേരത്തെ ഈ പരിപാടിയിൽ മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോ വീഡിയോ പുറത്തു വന്നിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പുറത്ത് വരുന്നത്. ബിഗ് ബോസ് താരം സാബു മോൻ, മഞ്ജു പിള്ള, നസീർ സംക്രാന്തി എന്നിവരാണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’യിലെ വിധി കർത്താക്കൾ.

മേതിൽദേവികയുമായുള്ള വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഒരു പ്രമുഖ ചാനൽ പരിപാടിയിൽ നിന്ന് നടനെ ഒഴിവാക്കിയതായും റിപ്പോർട്ട് പ്രചരിച്ചിരുന്നു. നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്തതിന് ശേഷമാണ് മുകേഷിനെ ഷോയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാർ ഒഴിവാക്കിയതാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ് സ്‌ക്രീനിൽ മാത്രമല്ല ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്.

ALSO READ

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയത്, നല്ല ഭയമുണ്ടായിരുന്നു: കക്ഷി അമ്മിണി പിള്ളയിലെ കാന്തിയുടെ ഞെട്ടിക്കുന്ന അനുഭവം

കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ‘മ കോമഡി മാമങ്കത്തിൽ’ മുകേഷ് ഒഴികെ എല്ലാ തരങ്ങളും പങ്കെടുത്തിരുന്നു ദിലീപ്, സുരേഷ് ഗോപി, ഹരശ്രീ അശോകൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ പങ്കെടുത്ത ഈ പരിപാടി വൻ വിജയമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ദിലീപ് മിനിസ്‌ക്രിനിലെത്തിയത്. സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

മിനിസ്‌ക്രീനീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. താരം അവതരിപ്പിച്ച ബഡായി ബംഗ്ലാവ് വൻ വിജയമായിരുന്നു. മുകേഷിനോടൊപ്പം രമേഷ് പിഷാരടി, ആര്യ, ധർമ്മജൻ എന്നിവരും ഷോയിലുണ്ടായിരുന്നു. ബഡായി ബംഗ്ലാവിന്റെ രണ്ട് ഭാഗങ്ങൾ ഏഷ്യനെറ്റ് ഒരുക്കിയിരുന്നു. നടൻ കൊല്ലം എംഎൽഎ ആയതിന് ശേഷം തിരിക്ക് വർധിച്ചതിനെ തുടർന്നാണ് പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. ഷോ വലിയ വിജയമായിരുന്നിട്ടും മുകേഷിന് പകരക്കാരനായി മറ്റൊരു താരത്തെ വെച്ച കൊണ്ട് പരിപാടി നടത്തിയിരുന്നില്ല. ഇപ്പോഴും ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മുകേഷ് 2013 ൽ ദേവികയെ വിവാഹം കഴിച്ചത്. 2011 ലാണ് നടി സരിതയുമായുള്ള ബന്ധം നിയമപരമായി വേർപിരിയുന്നത്. വേർപിരിയാനുളള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമാണെന്നും.

സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നു ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം മുകേഷും ദേവികയുമായുള്ള വിവാഹമോചനത്തെ കുറിച്ച് സരിത പ്രതികരിച്ചിട്ടില്ല. വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് നടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Advertisement