Home Entertainment

എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്: തുറന്നു പറഞ്ഞ് ലേഖാ എംജി ശ്രീകുമാർ

707

വർഷങ്ങളായി നിരവധി സൂപ്പർഹിറ്റാ ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. റിയാലിറ്റി ഷോയിൽ ജഡ്ജായും അദ്ദേഹം തിളങ്ങുകയാണ്. ഗായകന്റെ ഭാര്യ ലേഖയ്ക്കും നിരവധി ആരാധകരാണുള്ളത്.

യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ ലേഖയും ഇപ്പോൾ സുപരിചിതയാണ്. ഇപ്പോൾ ഇരുവരും തങ്ങളുടെ 20 വർഷമായ അഗാതമായ ബന്ധത്തെ കുറിച്ച് പറയുകയാണ്.കുറച്ചു വർഷങ്ങൾ മുൻപേയുള്ള ഓണക്കാലം ഒരു ആഘോഷമായിരുന്നു എന്ന് പറയുകയാണ് ഇരുവരും. എന്റെ സഹോദരി, അവരുടെ ഭർത്താവ്, കുട്ടികൾ അവരുടെ മക്കൾ, ഇരുവരുടെയും അച്ഛനമ്മമാർ.

Advertisements

എല്ലാവരും ചേർന്നുള്ള ഓണക്കാലം ഒരു സംഭവം തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ ഓർമ്മയായി മാറി. ശ്രീകുട്ടനും ഒപ്പമുള്ള ആദ്യത്തെ ഓണത്തിന് അദ്ദേഹം നൽകിയ ഓണ സമ്മാനം മറക്കാൻ പറ്റാത്തത് ആണ്. ആഴത്തിൽ ഈശ്വരവിശ്വാസം ഉള്ളവർ ആണ് തങ്ങൾ ഇരുവരും. ഈ ഒരു അവസ്ഥ വരും മുൻപേ എല്ലാ മാസവും ഗുരുവായൂരിൽ പോയിരുന്നു. ദിവസവും എറണാകുളത്തപ്പനെയോ രവിപുരത്തപ്പനെയോ കണ്ട് തൊഴാറുണ്ട്.

Also Read
കോൺഗ്രസ്സുകാർ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല, ധർമ്മജൻ പോസ്റ്റ് ചെയ്ത നേപ്പാളിൽ നിന്നുള്ള ചിത്രത്തിന് താഴെ പരിഹാസ കമന്റുകളുമായി സോഷ്യൽ മീഡിയ

ശ്രീക്കുട്ടൻ മൂകാംബികയുടെ വലിയ ഭക്തൻ ആണ്. തങ്ങളുടെ വിവാഹം നടന്നത് അവിടെ വച്ചാണ്. എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെയുണ്ടെങ്കിൽ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടിൽ തല്ലു കൂട്ടലും ബഹളവും ആണെങ്കിൽ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നും ലേഖ പറഞ്ഞു.

2000 ലാണ് ഞങ്ങൾ വിവാഹിതർ ആകുന്നത്. അതിനു മുൻപ് ലിവിങ് റിലേഷനിൽ ആയിരുന്നു. ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും, എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും.- ശ്രീകുമാർ പറയുന്നു.

നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങൾ ഒക്കെ ഉണ്ടാകുന്നത് ഒരാളുടെ കാര്യത്തിൽ മറ്റൊരാൾ നിയന്ത്രണം വയ്ക്കുമ്‌ബോൾ ആണ്. ഒരു വ്യക്തിക്ക് എന്താണ് ഇഷ്ടം അതയാൾ ചെയ്യട്ടെ. പക്ഷെ ഒരു സ്ത്രീക്ക് മോശപ്പെട്ട ഒരു ഇഷ്ടം ആന്നെകിൽ അത് ഒരു പുരുഷനും സമ്മതിക്കില്ല. നേരെ തിരിച്ചും അത് അങ്ങനെയാണ്.

അതുപോലെ ഏറ്റവും അഭിമാനമുള്ള ഒരു കാര്യം ഇന്നേവരെ എന്റെ പേര് വച്ച് ഒരു സ്ത്രീയെക്കുറിച്ചും അനാവശ്യമായി പറഞ്ഞിട്ടില്ല എന്നതാണ്. നമ്മൾ ഒന്ന് താഴ്ന്നു കൊടുത്താൽ മതി എന്നാണ് വിശ്വസിക്കുന്നത്. പിന്നെ അണ്ടർസ്റ്റാന്റിങ് വേണം അല്ലാതെ പരസ്പരമുള്ള സ്നേഹമോ വിശ്വാസമോ, ഇല്ലെങ്കിൽ ജീവിതം മുൻപോട്ട് പോകാൻ പ്രയാസവുമാണ്.

Also Read
വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് സീരിയസായി ആ കഥാപാത്രം ചെയ്തിട്ടും കോമഡിയായി, ജനം പൊട്ടിച്ചിരിച്ചു, സംഭവം ഇങ്ങനെ

അത് എനിക്ക് വ്യക്തിത്വം ഇല്ലാഞ്ഞിട്ടല്ല ലേഖ ശ്രീകുമാർ വ്യക്തമാക്കി. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല.

രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്റിങ്. അതാണ് ദാമ്പത്യത്തിലെ വിജയം എന്നും ലേഖ പറയുന്നു.

Advertisement