പൈലറ്റാകാന്‍ ഒരുങ്ങുന്ന ധന്യയുടെ ഫീസ് സര്‍ക്കാര്‍ തന്നെ അടയ്ക്കും; അതേറ്റെടുക്കാന്‍ ആരും വരണ്ട, സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

10561

സുരേഷ് ഗോപി, ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്‌നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരം നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കൂടെയുണ്ട്. നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍പന്തിയിലുള്ള താരമാണ് സുരേഷ് ഗോപി. ആദിവാസി ഊരുകളിലേക്കും അദ്ദേഹം നിരവധി സഹായങ്ങള്‍ എത്തിക്കാറുണ്ട്.

താരം അടുത്തിടെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി ധന്യയെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നു.

Advertisements

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് ധന്യ. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ ടെക്നോളജിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കെഎം ധന്യക്ക് പക്ഷെ വലിയ തുക ഫീസ് കുടിശിക ഉള്ളതിനാല്‍ സാമ്പത്തിക പരാധീനത കാരണം പഠനം മുടങ്ങുന്ന അവസ്ഥയായിരുന്നു.

ALSO READ- ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും നമ്മുടെ സന്തോഷം നമ്മള്‍ തന്നെ ആണ് ; രഞ്ജു രഞ്ജിമാര്‍

സാമ്പത്തികമായി മോശം അവസ്ഥയില്‍ ആയതിനാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ധന്യക്ക് കഴിയില്ല എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി അറിഞ്ഞ സുരേഷ് ഗോപി ഉടന്‍ തന്നെ സഹായം നല്‍കുകയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ധന്യയെ ആരും ഏറ്റെടുക്കാന്‍ വരേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ധന്യയുടെ പഠനത്തിന് സുരേഷ് ഗോപി 50,000 രൂപ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ALSO READ- അങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ താല്പര്യം കൊണ്ടാണ് ഞാന്‍ സപ്പോര്‍ട്ട് ചെയ്തതല്ല; ഷിയാസ് കരീമിനെ കുറിച്ച് സാധിക

ധന്യയെ പട്ടികവര്‍ഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ട്. ഇതും പറഞ്ഞ് ഇനി ആരും ഇതുവഴി വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷ കോഴ്‌സിനു ഫീസായി സര്‍ക്കാര്‍ നല്‍കുന്നത് 33 ലക്ഷം രൂപയാണ്. ഇതു സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെങ്കില്‍ കോഷന്‍ ഡെപ്പോസിറ്റിനത്തില്‍ 50,000 രൂപ നല്‍കുന്നതിന് ആരും രംഗത്തുവരണ്ട. അതും വകുപ്പ് നല്‍കും. ആദ്യഗഡുവായി 8.50 ലക്ഷം രൂപ വകുപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാധാകൃഷ്ണന്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ തന്നെ ബാക്കി എല്ലാ ഫീസും ഘട്ടംഘട്ടമായി അടക്കും. പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇനി ഈ പേരും പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ടാ എന്നും കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി വിശദീകരിച്ചു.

അതേസമയം, എങ്കിലും ഒരു ആപത്ത് ഘട്ടത്തില്‍ ആ കുട്ടിയെ സഹായിക്കാന്‍ മുന്നോട്ട് വന്ന സുരേഷ് ഗോപിയെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത് എന്ന ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Advertisement