ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും നമ്മുടെ സന്തോഷം നമ്മള്‍ തന്നെ ആണ് ; രഞ്ജു രഞ്ജിമാര്‍

100

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. ഇപ്പോഴിതാ രഞ്ജു പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് . ഞാന്‍ മാത്രമാണ് ശരി എന്ന് ചിന്തിച്ചു നില്‍ക്കുന്നവരുടെ അടുത്ത് തര്‍ക്കിക്കാനൊ യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കാനോ പോകരുതെന്ന് താരം പറയുന്നു .

Advertisements

ഈ ഒരു വീഡിയോ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യാന്‍ കുറെ കാരണങ്ങളുണ്ട്. ജീവിതത്തില്‍ ആദ്യമായി പതറിപോയ ഒരു നിമിഷം എനിക്കുണ്ടായിരുന്നു, പെട്ടന്ന് ഞാന്‍ ഒറ്റപ്പെട്ടു, എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്ത ആ നിമിഷം ഇന്നും ഒരു മുള്ളുപോലെ എന്നെ കുത്തി കുത്തി വേദനിപ്പിക്കുന്നുണ്ട് രഞ്ജു പറയുന്നു.

കരയാതെ ഉറങ്ങാന്‍ പറ്റാത്ത ആ ദിവസങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട ദിവസങ്ങള്‍, ഞാന്‍ സ്വയം എന്നെ തിരിച്ചറിയാനും, തിരിച്ചു പിടിക്കാനും എന്റെ മനസ്സിനെ പഠിപ്പിച്ച ആ നിമിഷം, ഞാന്‍ സ്വയം സന്തോഷിക്കാന്‍ ശ്രമം തുടങ്ങി, ചുറ്റിനും ആരൊക്കെ ഉണ്ടായിട്ടും, നമ്മുടെ സന്തോഷം നമ്മള്‍ തന്നെ ആണ് എന്ന തിരിച്ചറിവ്, എന്റെ സ്‌നേഹവും, കെയറിങ്ങും, വിശ്വാസവും എല്ലാം എല്ലാം എന്നില്‍ നിന്നും നഷ്ടമായ ആ ദിവസങ്ങളാണ് എന്നെ വീണ്ടും ആ പഴയ രെഞ്ചു രഞ്ജിമാര്‍ എന്ന തീ ഗോളത്തെ പുനര്‍ജനിപ്പിച്ചത്. ഇന്ന് ഞാന്‍ തിരിച്ചറിയുന്നു എന്റെ സ്‌നേഹം കപടമല്ലായിരുന്നു,, കറകളഞ്ഞു സ്‌നേഹിച്ചാല്‍ കറയില്ലാത്ത സ്‌നേഹം തിരിച്ചു കിട്ടും, സത്യം ഞാന്‍ തിരിച്ചറിയുന്നു അനുഭവിക്കുന്നു, നിങ്ങളും ശ്രമിക്കു, സ്വയം സന്തോഷിക്കാന്‍, സ്വയം മരിക്കാനല്ല ജീവിച്ചു മരിക്കാന്‍ ശ്രമിക്കു.

also read
അങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ താല്പര്യം കൊണ്ടാണ് ഞാന്‍ സപ്പോര്‍ട്ട് ചെയ്തതല്ല; ഷിയാസ് കരീമിനെ കുറിച്ച് സാധിക
ഞാന്‍ മാത്രമാണ് ശരി എന്ന് ചിന്തിച്ചു നില്‍ക്കുന്നവരുടെ അടുത്ത് തര്‍ക്കിക്കാനൊ യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കാനോ പോകരുത്. ഒരുപക്ഷേ നമ്മള്‍ വിഡ്ഢികള്‍ ആകേണ്ടിവരും . ഇഷ്ടമില്ലാത്തത് ഇഷ്ടപ്പെടാന്‍ ആരൊക്കെ നിര്‍ബന്ധിച്ചാലും എത്രയൊക്കെ ശ്രമിച്ചാലും അവര്‍ ഇഷ്ടപ്പെടണമെന്നില്ല. ആദ്യം മനസ്സില്‍ തോന്നുന്നത് പിന്നീട് മാറ്റാന്‍ നിര്‍ബന്ധിപ്പിച്ചു ശ്രമിക്കുമ്പോള്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. ആ നിരാശയുടെ ഫലം പലപ്പോഴും നമ്മെ ഏകാന്തതയില്‍ എത്തിക്കും, അതിനെ മറികടക്കാന്‍ നാം സ്വയം ശ്രമിക്കുക,തിരിച്ചറിഞ്ഞ സ്‌നേഹത്തെയും, ഉള്‍കൊള്ളുന്ന മനസ്സിനെയും, പരിഗണിക്കുന്ന പ്രവര്‍ത്തിയും, നമ്മെ കൂടുതല്‍ സന്തോഷമുള്ളവരാക്കും, സന്തോഷം അതു നമ്മളില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നുമായിരുന്നു രഞ്ജു കുറിച്ചത്.

 

 

 

 

 

 

 

 

https://youtu.be/lTllqjfPTM4

Advertisement