അന്ന് എനിക്ക് നല്ല വസ്ത്രങ്ങള്‍ തരാന്‍ അവരുമായി വഴക്കുണ്ടാക്കി, ഒരു മുന്‍നിര നായിക എന്നതിലുപരി നയന്‍താര നല്ലൊരു മനസ്സിനുടമ, മിത്ര കുര്യന്‍ പറയുന്നു

381

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് മിത്ര കുര്യന്‍. ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയായ മിത്ര കുര്യന്‍ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ജനപ്രീതി നേടുന്നത്.

ദിലീപിന്റെയും നയന്‍താരയുടെയും കൂടെ ശക്തമായൊരു വേഷമാണ് മിത്ര ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ചത്. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും മിത്ര സജീവമായി തുടര്‍ന്നു.

Advertisements

2015 ല്‍ സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി മിത്ര അഭിനയ ജീവിതത്തിന് താല്‍കാലികമായിട്ടുള്ള ഇടവേള നല്‍കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന മിത്രാ കുര്യന്‍ ഇപ്പോള്‍ സീരിയലിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തനിക്ക് എന്തുകൊണ്ടാണ് സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതിരുന്നത് എന്ന് മിത്ര തുറന്നുപറഞ്ഞിരുന്നു.

Also Read: ആദ്യമായി അഭിനയിച്ചത് പരസ്യ ചിത്രത്തില്‍, അന്ന് ദുല്‍ഖറിന് ലഭിച്ച പ്രതിഫലം ഇതായിരുന്നു, ഞെട്ടി ആരാധകര്‍

സിനിമാ മേഖലയെന്നാല് അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകമാണെന്നും പലതിനും വഴങ്ങേണ്ടിയും വരുമെന്നും അത്തരം കാര്യങ്ങളില്‍ നിന്നും അകലം പാലിച്ചതുകൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞതെന്ന് മിത്ര കുര്യന്‍ പറയുന്നു. എന്നാല്‍ പലരും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അഡ്‌ജെസ്റ്റ്‌മെന്റ് ചെയ്യാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. മറ്റ് പലരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് തനിക്ക് സിനിമയിലെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയതെന്ന് മിത്ര പറയുന്നു.

ബോഡിഗാര്‍ഡ് എന്ന സിനിമയെക്കുറിച്ചും നടി നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും താരം മനസ്സുതുറന്നു. ബോഡിഗാര്‍ഡില്‍ അഭിനയിക്കുന്ന സമയത്ത് നയന്‍താരയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും എനിക്ക് വേണ്ടി വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ കുറച്ചു നല്ല കോസ്റ്റിയൂം കൊടുത്തൂടെ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നുവെന്നും മിത്ര പറയുന്നു.

Also Read; വലിയ റെസ്‌റ്റോറന്റില്‍ മാതാപിതാക്കളെയും കൂട്ടി ഡിന്നറിന് പോയി റിയാസ് സലീം, ഈ ചെലവ് ഇപ്പോള്‍ തനിക്ക് താങ്ങാന്‍ കഴിയുമെന്ന് ബിഗ് ബോസ് താരം, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബോഡിഗാര്‍ഡിന് ശേഷം പിന്നെ നയന്‍താരയെ കണ്ടത് ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ സെറ്റില്‍ വെച്ചാണ്. അന്ന് കുറേ സംസാരിച്ചു, വിശേഷങ്ങളെല്ലാം പങ്കുവെച്ചുവെന്നും ഒരു മുന്‍ നിര നായിക എന്നതിലുപരി നയന്‍താര വളരെ നല്ലൊരു മനസിന് ഉടമ കൂടിയാണെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.

Advertisement