കാമറ ഓഫ് ചെയ്യൂ, ഞാന്‍ ഡ്രസ് മാറുന്നത് കാണുന്നില്ലേ, കാമറാമാനോട് പൊട്ടിത്തെറിച്ച് എലീന പടിക്കല്‍, ഇങ്ങനെ ദേഷ്യപ്പെട്ട് കാണുന്നത് ഇതാദ്യമെന്ന് ആരാധകര്‍

1931

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയാണ് എലീന പടിക്കല്‍. അവതാരകയായ എലീന ഭാര്യ എന്ന സീരിയലിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഈ പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രം ആയിരുന്നെങ്കിലും മികച്ച പ്രേക്ഷ സ്വീകാര്യത നേടാന്‍ നടിക്ക് കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റിലെ സൂപ്പര്‍ ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയുമായിരുന്നു എലീന. സീസണ്‍ 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു. മികച്ച മത്സരാര്‍ഥിയായിരുന്നു താരം. പ്രേക്ഷക പിന്തുണയും ഉണ്ടായിരുന്നു.

Advertisements

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇന്ന് നിരവധി ആരാധകര്‍ ഉള്ള എലീന സോഷ്യല്‍ മീഡിയയിലും ഏറെ ആക്ടിവാണ്. ഇപ്പോഴിതാ എലീനയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

Also Read: ആദ്യമായി അഭിനയിച്ചത് പരസ്യ ചിത്രത്തില്‍, അന്ന് ദുല്‍ഖറിന് ലഭിച്ച പ്രതിഫലം ഇതായിരുന്നു, ഞെട്ടി ആരാധകര്‍

അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യാന്‍ പോകുന്ന കോമഡി മാസ്റ്റേഴ്‌സിന്റെ പ്രമോയാണിത്. വളരെ ദേഷ്യപ്പെട്ടാണ് എലിന വീഡിയോയില്‍ സംസാരിക്കുന്നത്. ഡ്രെസ്സ് ചെയ്യുന്ന റൂമിലേക്ക് അനുവാദമില്ലാതെ കയറി വന്നയാളോട് കയര്‍ക്കുകയാണ് എലീന പടിക്കല്‍.

‘അയ്യോ ഇതെന്താണ് ചേട്ട… ഇപ്പോള്‍ ഇതൊന്നും പറ്റില്ല… കുറച്ച് കഴിഞ്ഞിട്ട് ചെയ്യാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യുകയല്ലേ… മാറ്റു കാമറ. അത് ഓഫ് ചെയ്യു. ചേട്ട റോളിങ് ഓഫ് ചെയ്യു. കാമറ ഓഫ് ചെയ്യൂ… ഇപ്പോള്‍ ഇത് ചെയ്യുന്നത് വളരെ മോശമാണ്. ഓഫ് ചെയ്ത് നിങ്ങള്‍ പോകൂ. ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ എനിക്ക് ലൈവായി പറയേണ്ടി വരും. ഞാന്‍ പറഞ്ഞ ശേഷം പിന്നെ അത് പ്രശ്‌നമായിയെന്ന് പറയരുത്’ എന്നൊക്കെയാണ് ക്യാമറാമാനോട് എലിന പറയുന്നത്.

Also Read: സിനിമയില്‍ വന്ന നാളുകളില്‍ കാരവാനൊന്നുമില്ല, ക്യാമറാമാന്റെ അടുത്തുള്ള കസേരയിലിരുന്നാണ് സമയം ചെലവഴിക്കുന്നത്, ഞാനൊരു ഭാഗ്യമുള്ള നടനായിരുന്നു, പൃഥ്വിരാജ് പറയുന്നു

എലിന കയര്‍ത്തുസംസാരിക്കുന്ന പ്രൊമൊ വീഡിയോ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന എലിനയെ ഇത്തരത്തില്‍ ദേഷ്യപ്പെട്ട് കാണുന്നത് ഇതാദ്യമാണെന്ന് ആരാധകര്‍ പറയുന്നു. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

Advertisement