Home Entertainment Celebrities

കല്യാണത്തെക്കുറിച്ച് ചോദിച്ചാല്‍ ജിപി അപ്പോള്‍ ഒഴിഞ്ഞുമാറും, മിനിഞ്ഞാന്ന് വരെ അതിനെപ്പറ്റി സംസാരിച്ചു, ഉത്തരമില്ലാത്ത ചോദ്യത്തെക്കുറിച്ച് മിയ പറയുന്നു

146

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമാനടിയാണ് മിയ ജോര്‍ജ്. അതേപോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട നടനും പ്രിയങ്കരനായ അവതാരകനുമാണ് ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മിയയും ജിപിയും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

Advertisements

എന്നാല്‍ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പല ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിരുന്നു. ജിപിയും മിയയും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നുമൊക്കെയായിരുന്നു ഒരുകാലത്ത് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

Also Read: ഞാന്‍ മാറിയതല്ല, അവര്‍ എന്നെ മാറ്റിയതാണ്, നേരിട്ട വിവാദങ്ങളെക്കുറിച്ച് നടി ലക്ഷ്മി പ്രമോദ് പറയുന്നു

എന്നാല്‍ ഈ ഗോസിപ്പുകള്‍ക്കെല്ലാം വിരാമം ഇട്ട് മിയ അശ്വിനെ വിവാഹം ചെയ്യുകയായിരുന്നു. പക്ഷേ ജിപിയുമായുള്ള നല്ല സൗഹൃദം മിയ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. മിയയെ കാണാന്‍ പോകുമ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ജിപിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മിയയുടെ കല്യാണം കഴിഞ്ഞതോടെ ജിപി ആരെയാണ് വിവാഹം കഴിക്കുക എന്നതാണ് ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത്. ഈ ചോദ്യം താനും ജിപിയോട് കാണുമ്പോഴെല്ലാം ചോദിക്കാറുണ്ടെന്ന് പറയുകയാണ് മിയ. നടി ശില്‍പ ബാലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യം പറഞ്ഞത്.

Also Read: വിശന്നുവലയുന്ന പ്രഭുവിനെ അനുകരിച്ച് ജയറാം, ചിരിയടക്കാനാവാതെ രജനികാന്തും ആരാധകരും, വീഡിയോ വൈറല്‍

എപ്പോഴാണ് കല്യാണമെന്ന് താന്‍ ചോദിക്കാറുണ്ടെന്നും എന്നാല്‍ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ജിപി ഒഴിഞ്ഞുമാറുകയാണെന്നും മിയ പറയുന്നു. മിനിഞ്ഞാന്ന് പോലും സംസാരത്തിനിടയില്‍ ഇക്കാര്യത്തിലേക്ക് വന്നിരുന്നുവെന്നും എന്നാല്‍ തിരക്ക് പറഞ്ഞ് ജിപി ഒഴിഞ്ഞുമാറിയെന്നും മിയ കൂട്ടിച്ചേര്‍ത്തു.

ജിപിയുടെ കല്യാണം കഴിഞ്ഞാല്‍ തനിക്കും സമാധാനം ഉണ്ടാവുമെന്നും മാട്രിമോണിയില്‍ ജിപി രജിസ്റ്റര്‍ ചെയ്തതുകൊണ്ട് പരിചയക്കാര്‍ പ്രൊഫൈല്‍ കണ്ട് അന്വേഷിക്കാനായി വിളിക്കാറുണ്ടെന്നും ഏതെങ്കിലും ഒരു പെണ്ണ് ശരിയായാല്‍ ഇത് നിര്‍ത്താമെന്നും ശില്‍പ ബാലയും പറയുന്നു.

Advertisement