വിവാഹശേഷവും അഭിനയിക്കുമെന്ന വാക്കു പാലിച്ച് മിയ; സിഐഡി ഷീലയായി മിന്നിക്കാൻ താരസുന്ദരി വരുന്നു

178

അൽഫോൺസാമ്മ എന്ന സീരിയലിലുടെ മിനി സ്‌ക്രീനിലേക്ക് എത്തി പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടിയായി മാറിയ താരമാണ് മിയ ജോർജ്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹം. എറണാകുളം സ്വദേശി അശ്വിൻ ആണ് മിയയ്ക്ക് മിന്നു കെട്ടിയത്.

അതേ സമയം വിവാഹശേഷവും താൻ അഭിനയരംഗത്ത് തന്നെ ഉണ്ടാവുമെന്ന് മിയ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ച് ഇപ്പോഴിതാ മിയ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രവുമായാണ് വിവാഹശേഷം നടി മിയ എത്തുന്നു. സിഐഡി ഷീല എന്നാണ് മിയയുടെ പുതിയ സിനിമയുടെ പേര്.

Advertisements

ന്യൂയോർക്കിന്റെ തിരക്കഥാകൃത്ത് നവീൻ ജോൺ ആണ് സിഐഡി ഷീലയുടെ രചന. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീൻ ജോണും സംവിധായകൻ സൈജു എസ്എസും ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന സിഐഡി ഷീലയിൽ മഹേഷ് നാരായണൻ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സിനിമയുടെ മോഷൻ പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്. സീരിയലുകളിൽ നിന്നും ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സീനമയിൽഅരങ്ങേറ്റം കുറിച്ചു.

പിന്നീട് റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.

അശ്വിൻ ഫിലിപ്പ് എന്ന ബിസിനസുകാരനും ആയിട്ടുള്ള മീയയുടെ വിവാഹം കഴിഞ്ഞ മാസം നടന്നിരുന്നു. ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള മിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

Advertisement