ജന്മദിന സമ്മാനമായി മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ മനോഹരമായ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

73

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ മനോഹരമായ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. മെഗാതാരത്തിന്റെ എഴുപതാം ജൻമദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഒരുക്കിയത്. 600 മൊബൈൽ ഫോണുകളും ആറായിരം മൊബൈൽ ആക്‌സസറീസും കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം തീർത്തത്.

ALSO READ

Advertisements

ഉണ്ണിയെ മതം മാറ്റാൻ താത്പര്യം ഇല്ല, ഇന്റർകാസ്റ്റ് മാര്യേജ് ആണെങ്കിലും പ്രണയമല്ല : ഉണ്ണിമായയുടേയും ലെസ്ലിയുടേയും വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇരുപതടി വലുപ്പത്തിലാണ് കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്ററിൽ ചിത്രം ഒരുക്കിയത്. ചിത്രം പൂർത്തിയാക്കാൻ പത്തു മണിക്കൂർ സമയമെടുത്തു. നിറങ്ങളുടെ ലഭ്യതയായിരുന്നു പ്രശ്‌നം. പൗച്ചുകൾ, സ്‌ക്രീൻ ഗാഡ്, ഡാറ്റാ കേബിൾ, ഇയർഫോൺ, ചാർജർ വരെ ചിത്രം തയാറാക്കാൻ ഉൾപ്പെടുത്തി.

ALSO READ

ട്രോളുകളും സദാചാരക്കാരുടെ കമന്റുകളും പ്രതീക്ഷിച്ച് തന്നെയാണ് ഫൊട്ടോഷൂട്ട് ചെയ്തത് ; വിമർശനങ്ങൾക്ക് മറുപടിയുമായി മെറ്റേണിറ്റി ഫൊട്ടോഷൂട്ടിലൂടെ വൈറലായ ദമ്പതികൾ

മമ്മൂട്ടി ആരാധകനായ എം ടെൽ അനസിൻറെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ചിത്രം ഒരുക്കിയത്.

ചിത്രകലയിലെ നൂറു മീഡിയങ്ങൾ ഉന്നമിട്ട് ചെയ്യുന്ന 75 മത്തെ മീഡിയമായിരിയ്ക്കുകയാണ് മൊബൈൽ ഫോൺ.

Advertisement