ട്രോളുകളും സദാചാരക്കാരുടെ കമന്റുകളും പ്രതീക്ഷിച്ച് തന്നെയാണ് ഫൊട്ടോഷൂട്ട് ചെയ്തത് ; വിമർശനങ്ങൾക്ക് മറുപടിയുമായി മെറ്റേണിറ്റി ഫൊട്ടോഷൂട്ടിലൂടെ വൈറലായ ദമ്പതികൾ

137

വിമർശിച്ചും പുച്ഛിച്ചും സ്വീകരിക്കുന്ന മലയാളിയുടെ പതിവു രീതി ഇപ്പോൾ അടുത്ത് കണ്ടത് ഒരു മെറ്റേണിറ്റി ഫൊട്ടോഷൂട്ടിലാണ്. ഗർഭകാലം ആഘോഷമാക്കി ആര്യ എന്ന പെൺകുട്ടി പങ്കുവച്ച മെറ്റേണിറ്റി ഫൊട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയുടെ സ്വീകരണത്തിനൊപ്പം വിമർശനവും ഇടയാക്കിയത്. ആ ഫോട്ടോഷൂട്ട് വൈറലുമായിരുന്നു.

ഇപ്പോഴിതാ തങ്ങളെ തേടിയെത്തിയ ട്രോളുകളോടും വിമർശനങ്ങളോടും വിഡിയോയിലൂടെ പ്രതികരിക്കുകയാണ് വൈറൽ ഫൊട്ടോയിലെ താരം ആര്യയും ഭർത്താവ് വിനോദും. ട്രോളുകളും സദാചാരക്കാരുടെ കമന്റുകളും പ്രതീക്ഷിച്ച് തന്നെയാണ് ഫൊട്ടോഷൂട്ട് ചെയ്തത്. സദാചാരക്കാർ കാണുന്ന തെറ്റ് തങ്ങൾ അതിൽ കണ്ടിട്ടില്ലെന്നും ആര്യ പറയുന്നു.

Advertisements

ALSO READ

ഉണ്ണിയെ മതം മാറ്റാൻ താത്പര്യം ഇല്ല, ഇന്റർകാസ്റ്റ് മാര്യേജ് ആണെങ്കിലും പ്രണയമല്ല : ഉണ്ണിമായയുടേയും ലെസ്ലിയുടേയും വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒരിക്കലും ദഹിക്കാത്ത കുറേയേറെ കമന്റുകൾ കണ്ടു. അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. അടുത്ത സുഹൃത്തുക്കൾ പലരും പറഞ്ഞു. കമന്റുകൾ വായിക്കാൻ നിൽക്കേണ്ട, വിഷമമാകുമെന്ന്. അതൊന്നും മൈൻഡ് ചെയ്യുന്നില്ല. ജീവിതത്തിൽ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.- ആര്യ പറയുന്നു.

ആ പെണ്ണിന് വയർ മാത്രമേയുള്ളൂ, ഭക്ഷണം എന്തേലും വാങ്ങിക്കൊടുക്ക് എന്നുള്ള കമന്റിന് വിനീത് മറുപടി നൽകിയിരുന്നു. ചിന്നു ഇങ്ങനെ ഇരിക്കുന്നത് എനിക്ക് ഓക്കേയാണ്, ഇയാൾ വണ്ണം വെക്കില്ല. ചിന്നൂനെ അറിയാവുന്നവർക്ക് അറിയാം. ഇങ്ങനെയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. എന്റെ ഭാര്യ മെലിഞ്ഞിരിക്കുന്നതിൽ എനിക്കൊരു പ്രശ്നമില്ല. നാട്ടുകാർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാനെന്ത് പറയാനാണ് എന്നുമാണ് വിനീത് പറഞ്ഞത്.

അമ്മയാവുന്നതിന് മുൻപുള്ള മനോഹരനിമിഷങ്ങൾ ചിത്രങ്ങളിലേക്ക് പകർത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് വിനീതും ആര്യയും. രേഷ്മയായിരുന്നു ഇവരുടെ ചിത്രങ്ങൾ പകർത്തിയത്. ആ ഫോട്ടോ ഷൂട്ടിലൂടെയാണ് ഞങ്ങൾ ശ്രദ്ധ നേടിയതെന്ന് ആര്യയും വിനീതും പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. പറ്റാവുന്ന ആഗ്രഹങ്ങളാണെങ്കിൽ ചെയ്യുക എന്നതാണ് ഞങ്ങളുടെ പോളിസിയെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.

8ാം മാസത്തിന്റെ തുടക്കത്തിലാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. ഇങ്ങനൊരു ഐഡിയ ഉണ്ടായിരുന്നു. ഇത് വർക്കൗട്ടാവുമോ എന്നൊന്നും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്താണ് രേഷ്മ. നമുക്കൊരു ഷൂട്ട് ചെയ്താലോയെന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ആശയങ്ങളെല്ലാം ഒരുപോലെയായപ്പോൾ അത് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. അമ്പൂരിയിലെ തന്നെ ഫോട്ടോഗ്രാഫറാണ് അത് എടുത്തത്.

പ്രസവ ശേഷമാണ് ആ ചിത്രങ്ങൾ പുറത്തുവിട്ടത്. അതിന് മുൻപ് പോസ്റ്റ് ചെയ്യാൻ താൽപര്യമില്ലായിരുന്നു. ട്രോളുകളും പരിഹാസങ്ങളുമെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഞങ്ങൾക്ക് അതിൽ മോശമായൊന്നും തോന്നിയില്ല. ഞങ്ങൾ പോസിറ്റീവാണ്. ഞങ്ങളുടെ ഇഷ്ടമാണ്, ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു. മോശം അഭിപ്രായം പറഞ്ഞവരുമുണ്ട്. അതും അംഗീകരിക്കുന്നു.

ALSO READ

വിവാഹത്തിന് മുൻപ് പോവാനായി ശ്രമിച്ചെങ്കിലും, അമ്മയ്ക്ക് കാര്യം മനസ്സിലായതോടെ സാധിച്ചില്ല ; പാതിവഴി നിർത്തിയ ആ യാത്ര സഫലമാക്കി എലീനയും രോഹിത്തും : ഹണിമൂൺ വിശേഷങ്ങൾ പങ്കു വച്ച് എലീന

സദാചാരക്കാരുടെ ചില കമന്റുകളൊക്കെ അസഹനീയമാണ്. അങ്ങനെയുള്ള കമൻസൊന്നും വായിക്കേണ്ട, വിഷമം വരും എന്നൊക്കെ ചിലർ പറഞ്ഞിരുന്നു. എന്തിനാണ് പ്രഗ്‌നൻസി സമയത്ത് ഇങ്ങനൊരു റിസ്‌ക്ക് എടുത്തതെന്ന് ചോദിച്ചിരുന്നു. നിങ്ങൾ വിചാരിക്കുന്നത്ര റിസ്‌ക്കല്ല. എല്ലാം സേഫായാണ് ചെയ്തത്. കരയുടെ തൊട്ടടുത്തായാണ് ആ പ്ലേസ്്. മുട്ടോളം വെള്ളമേ വരു. ഷോട്ടിൽ ഞാനില്ലെങ്കിലും അടുത്ത് തന്നെ ഞാനുണ്ടായിരുന്നു.

ലൊക്കേഷൻ വെറൈറ്റിയായിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഒരു പ്ലേസിലേക്കെത്തിയത്. 2 അബോർഷനായത് കൊണ്ടല്ല ഈ ഒരു ഫോട്ടോ ഷൂട്ട് ചെയ്തത്. ടെൻഷനൊക്കെയുണ്ടായിരുന്നു. പോസിറ്റീവായിട്ട് തന്നെ എല്ലാവരും ഇതെടുക്കണം.

ഫോട്ടോ ഷൂട്ടിനേക്കാളും വലുതാണ് കുഞ്ഞ്. പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ പേടിയാണ് തോന്നിയതെന്നായിരുന്നു ഒരാൾ പറഞ്ഞത്. അത്രയും സേഫായാണ് അത് ചെയ്തത്. എന്റെ അമ്മയും കൂടെയുണ്ടായിരുന്നുവെന്നാണ് വിനീത് പറഞ്ഞത്.

Advertisement