ആദ്യമായി അമ്മയെ കണ്ടത് 12ാമത്തെ വയസ്സില്‍, പൂര്‍വ്വാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്, അമ്മയിലേക്ക് എന്നെ അടുപ്പിച്ചത് അനുഭവങ്ങളാണ്, തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

87

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയെ ഭരിക്കുന്ന മോഹന്‍ലാലിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഒത്തിരി ചിത്രങ്ങളാണ് താരത്തിന്റേതായി തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്.

Advertisements

അഭിനയത്തില്‍ മാത്രമല്ല, ആത്മീയ കാര്യങ്ങളിലും വലിയ ശ്രദ്ധയും താത്പര്യവും കൊടുക്കുന്ന ആളാണ് ലാലേട്ടന്‍. മാതാ അമൃതാനന്ദമയിയുടെ വലിയ ശിഷ്യനാണ് അദ്ദേഹം. മാതാ അമൃതാനന്ദമയിയെ കുറിച്ച് മുമ്പൊരിക്കല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്.

Also Read:കീമോ തുടങ്ങി, മുടിയൊക്കെ പോകും, രൂപം മാറുമെന്ന് പറഞ്ഞിട്ടും നമ്മളീ സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു, ആ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു, നാഗാര്‍ജുനയെ കുറിച്ച് മംമ്ത പറയുന്നു

തന്റെ 12ാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി അമ്മയെ കാണുന്നത്. അന്ന് പൂര്‍വ്വാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും അമ്മാവന്റെ വീട്ടില്‍ പലപ്പോഴും അമ്മ താമസിക്കാറുണ്ടായിരുന്നുവെന്നും തങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുമായും അമ്മയ്ക്ക് അത്രയേറെ ആത്മബന്ധങ്ങളുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

അക്കാലത്ത് വളരെ കുറച്ച് പേര്‍മാത്രമായിരുന്നു അമ്മയെ കാണാന്‍ വന്നിരുന്നത്. എന്തോ ഒരു ശക്തിയാണ് തന്നെ അമ്മയിലേക്ക് അടുപ്പിച്ചതെന്നും ജീവിതത്തിലെ പല പ്രതിസന്ധികളിലും താന്‍ ആശ്രയിച്ചിരുന്നത് അമ്മയുടെ വാക്കുകളായിരുന്നുവെന്നും തന്റെ അനുഭവങ്ങളാണ് അമ്മയിലേക്ക് അടുപ്പിച്ചതെന്നും അതില്‍ പലതും അത്ഭുതങ്ങളായിരുന്നുവെന്നും മോഹന്‌ലാല്‍ പറയുന്നു.

Also Read:നന്ദിയുണ്ട്, ഒന്നിനും നിര്‍ബന്ധിക്കാത്തതിന, ഫൈറ്റ് ചെയ്യാന്‍ പഠിപ്പിച്ചതിന്, നാഴികയ്ക്ക് നാല്‍പ്പതുവട്ടം കൂടെ ഞാനുണ്ട് എന്ന് പറയുന്നതിന്, വൈറലായി മാത്തുക്കുട്ടിയുടെ ഭാര്യയുടെ പോസ്റ്റ്

തന്റെ സ്വന്തം അമ്മ ഇന്ന് തനിക്കൊപ്പം ഉള്ളത് തന്നെ അമൃത എന്ന ആശുപത്രി ഉള്ളതുകൊണ്ടാണ്. കേരളം പ്രളയത്തിലും സുനാമിയിലും പെട്ടപ്പോള്‍ കോടിക്കണക്കിന് രൂപയാണ് അമ്മ സഹായമായി നല്‍കിയതെന്നും പവിത്രമായ ഒരു മനസ്സ് ഇവിടെ ഉണ്ടെന്നത് നമ്മള്‍ കാണാതെ പോകരുതെന്നും മോഹന്‍ലാല്‍ പറയുന്നു.

Advertisement