10 വര്‍ഷത്തെ പ്രണയം; നടി തപ്സി പന്നു വിവാഹിതയാകുന്നു

62

നടി തപ്സി പന്നു വിവാഹിതയാവുന്നു. രാജസ്ഥാനില്‍ വെച്ചാണ് നടിയുടെ വിവാഹം നടക്കുക. കാമുകനും ബാഡ്മിന്റണ്‍ പ്ലെയറുമായ മത്യാസ് ബോയുമായി ഡങ്കി നടി വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. സിഖ് , ക്രിസ്ത്യന്‍ ആചാരപ്രകരം ഉദയ്പൂരില്‍ വെച്ച് ആണ് വിവാഹം നടക്കുക.

Advertisements

ഇവരുടെ വിവാഹത്തിന് പൂര്‍ണ്ണമായും കുടുംബക്കാര്‍ മാത്രമായിരിക്കും പങ്കെടുക്കുക . അതേസമയം വലിയ ബോളിവുഡ് താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. നടിക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ല.

തപ്സിയും മത്യാസും 10 വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. ഈ പ്രേമത്തെക്കുറിച്ച് കാര്യമായി ഒന്നും തപ്‌സിയും മത്യാസും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവരുടെ ബന്ധം രഹസ്യമായിരുന്നില്ല. മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തപ്സി അടുത്തിടെ തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താന്‍ അതില്‍ സന്തോഷവതിയാണെന്ന് പറഞ്ഞിരുന്നു. രാജ് ഷമണിയോട് സംസാരിച്ച തപ്സി ബോളിവുഡിലെ ആദ്യ സിനിമ 2013 ലെ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി. ”അന്നുമുതല്‍ ഞാന്‍ ഒരേ വ്യക്തിയോടൊപ്പമാണ്. അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനോ എനിക്ക് ചിന്തകളൊന്നുമില്ല, കാരണം ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്,” തപ്‌സി പറഞ്ഞു.

Advertisement