നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും അച്ഛന്‍ കളഞ്ഞ് കുളിക്കുമല്ലോ; ശിവകുമാറിനെതിരെ പ്രതിഷേധം

100

ഈ അടുത്താണ് മുതിര്‍ന്ന നടനും സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവും കൂടിയായ ശിവകുമാറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വീഡിയോയില്‍ ഇദ്ദേഹം തന്റെ ആരാധകരോട് മോശമായി പെരുമാറുന്നത് കാണാം. പ്രായമായ ആളോട് ആണ് അദ്ദേഹം മോശമായി പെരുമാറിയത്.

Advertisements

ഇപ്പോഴിതാ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടത്തു പ്രതിഷേധം ഉയരുകയാണ്.. ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം നടന്നത്.

എബിപി നാട് ചിത്രീകരിച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്. തനിക്ക് സമ്മാനം നല്‍കാന്‍ ആഗ്രഹിച്ച ആരാധകനോട് ശിവകുമാര്‍ പരിഹാസത്തോടെ പ്രതികരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ചിരിച്ചുകൊണ്ട് കൈയില്‍ ഷാളുമായി ഒരു വൃദ്ധന്‍ ശിവകുമാറിന്റെ അടുത്തേക്ക് വരുന്നത് കാണാം, പക്ഷേ ശിവകുമാര്‍ ആ ഷാള്‍ അണിയിക്കാനുള്ള ശ്രമം തടഞ്ഞ് ഷാള്‍ പിടിച്ച് നിലത്ത് എറിയുന്നത് കാണാം. ആരോ ആരാധകന് ഷാള്‍ വീണ്ടും ശിവകുമാറിന് നല്‍കാന്‍ നോക്കിയപ്പോള്‍ അത് വിസമ്മതിച്ച് ശിവകുമാര്‍ പുറത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാം.

ഈ വീഡിയോ വൈറലായതിന് പിന്നാലെ ശിവകുമാറിന്റെ പ്രവര്‍ത്തിയില്‍ വളരെ രോഷത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം. പലരും നടന്‍ സൂര്യയെ ടാഗ് ചെയ്താണ് പ്രതികരണം അറിയിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും അച്ഛന്‍ കളഞ്ഞ് കുളിക്കുമല്ലോ എന്ന തരത്തിലാണ് ചില പ്രതികരണങ്ങള്‍.

Advertisement