യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രവൃത്തിക്കാന്‍ അച്ഛടക്കം പാലിക്കണം; ഒരു വര്‍ഷത്തിനുള്ളില്‍ ജീവിതം മാറിയതിനെ കുറിച്ച് അമല പോള്‍

36

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അമല തന്നെയാണ് പറഞ്ഞത്. ജഗദ് ദേശായിയെയാണ് നടി വിവാഹം കഴിച്ചത്. ഇപ്പോള്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടി. തന്റെ നിരവധി ഫോട്ടോ താരം പങ്കിട്ടു.

നക്ഷത്രങ്ങളുടെ വെട്ടത്തില്‍ രാത്രികാലങ്ങളും ആസ്വദിക്കുന്നതിനെ കുറിച്ചും, ഇപ്പോഴത്തെ സന്തോഷത്തെ കുറിച്ചുമൊക്കെയാണ് അമലയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നക്ഷത്ര വിളക്കിന് താഴെയുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍’ എന്ന് പറഞ്ഞാണ് അമല പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

 ‘ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ആകെ, ശരിക്കും മാറും. സ്വയം സ്നേഹിക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നത്. കൂടുതല്‍ ആവശ്യപ്പെടാന്‍ ധൈര്യമുള്ളവരാകുക. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രവൃത്തിക്കാന്‍ അച്ഛടക്കം പാലിക്കണം’ എന്നാണ് അമല പോള്‍ പറയുന്നത്. ഗോവയിലെ വായു കുള എന്ന സ്ഥലത്താണ് ഇരുവരും ഇപ്പോള്‍.

Advertisement