എബ്രഹാം ഖുറേഷിയുടെ മാസ് വീഡിയോയുമായി സമീർ ഹംസ! ലാലേട്ടനൊപ്പം എപ്പോഴും കൂടെയുള്ള ഈ സുഹൃത്ത് ആരാണ്? തേടി സോഷ്യൽമീഡിയ

65

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. പക്ഷേ മോഹൻലാലിനേക്കാളും മുന്നേ ജീവിച്ചിരുന്ന മഹാ പ്രതിഭകളുണ്ടായിരുന്നു. അവരൊടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് ഒരിക്കൽ ലാൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സഹതാരങ്ങൾക്ക് മാത്രമല്ല, അണിയറ പ്രവർത്തകരും മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെടാറുണ്ട്. പല സംവിധായകരും മോഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നുപോയെന്ന് വെളിപ്പെടുത്തിയിരുന്നു. അഭിനയം പോലെ മോഹൻലാലിന് എറ്റവും പ്രിയപ്പെട്ടതാണ് സൗഹൃദവും. വലിയ സൗഹൃദനിരയുള്ള താരമാണ് മോഹൻലാൽ.

Advertisements

ഇപ്പോഴിതാ വരാനിരിക്കുന്ന എമ്പുരാൻ സിനിമയുടെ സെറ്റിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് സുഹൃത്ത് സമീർ ഹംസ. ലാലിനൊപ്പം എപ്പോഴും കാണുന്ന ഈ ബിസിനസ്സുകാരനായ സുഹൃത്ത് ആരാണ് എന്ന് തേടുകയാണ് സോഷ്യൽമീഡിയ.

ALSO READ- ‘കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകൾ; റിസ്‌ക് ജനങ്ങൾ അറിയേണ്ട ആവശ്യമില്ല’; ജയസൂര്യയുടെ വാക്കുകൾ ചർച്ചയാകുമ്പോൾ

ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ലഡാക്കിൽ നിന്നുള്ള ഷൂട്ടിങ് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയത്. ഈ വീഡിയോ സമീർ ഹംസയാണ് പങ്കുവച്ചത്. എബ്രഹാം ഖുറേഷിയുടെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് വീഡിയോയിലുള്ളത്.

ഇതോടെയാണ് ആരാണ് സമീർ ഹംസ. മോഹൻലാലിനൊപ്പം മിക്ക പരിപാടികളിലും കാണുന്ന ഇദ്ദേഹത്തിന് സിനിമയുമായി എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്നത്. ഈ സൗഹൃദം അന്വേഷിച്ച് പോയാൽ മോഹൻലാലിന്റെ ഒരു സിനിമ നിർമിച്ച ചരിത്രം പോലും സമീർ ഹംസയ്ക്ക് ഇല്ലെന്നാണ് യാഥാർഥ്യം.

എന്നാലും മോഹൻലാലിന്റെ മിക്ക സെറ്റുകളിലും സമീറിനെ കാണാം. ആന്റണി പെരുമ്പാവൂർ കഴിഞ്ഞാൽ, പിന്നെ ലാലേട്ടന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന സുഹൃത്ത് കൂടിയാണ് സമീർ ഹംസ തന്നെയാണ്.

ALSO READ-അന്ന് തുടങ്ങിയ ഫോട്ടോ എടുക്കല്‍ ആണ് ഇതുവരെ നിന്നില്ല; ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് മുക്ത

സമീർ ഹംസ പ്രവാസി വ്യവസായ പ്രമുഖൻ യൂസഫ് അലിയുടെ അടുത്ത ബന്ധുവാണ്. ഇദ്ദേഹത്തിന് മലയാള സിനിമയിൽ പലരുമായും നല്ല സൗഹൃദ ബന്ധമുണ്ട്. മോഹൻലാലുമായുള്ള ആ ബന്ധം കുറച്ചു അടുത്തബന്ധമാണ് എന്ന് വ്യക്തം.

വ്യവസായിയായ യൂസഫ് അലിയുടെ ബന്ധു എന്ന നിലയിൽ ആണ് മോഹൻലാലിനെ സമീർ ഹംസ പരിചയപ്പെട്ടത്. സിസിഎല്ലിന് ശേഷം ആ ബന്ധം കൂടുതൽ അടുക്കുകയായിരുന്നെന്നാണ് വിവരം.

ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രമുഖ ബിസിനസ്മാനാണ് സമീർ ഹംസ. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. കൊച്ചി കേന്ദ്രീകരിച്ച് വിവിധ ബിസിനസ്സുകളും നടത്തി വരികയാണ്.

Advertisement