നിങ്ങളുടെ വർക്ക് അറിയില്ല; ഡേറ്റ് തരാനാവില്ലെന്ന് മോഹൻലാൽ, എന്നാൽ ്മമ്മൂട്ടി പറഞ്ഞത് ഡേറ്റ് തരാമെന്നാണ്; വെളിപ്പെടുത്തി സംവിധായകൻ

10657

മലയാളത്തിന്റെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങി പിന്നീട് മലയാള സിനിമാ ലോകത്ത് നിന്നു തന്നെ മാറ്റി നിർത്താനാവാത്ത ശക്തികളായി വളരുകയായിരുന്നു.

ഇപ്പോഴിതാ, തനിക്കൊരു സിനിമ സംവിധാനം ചെയ്യാനായി ഡേറ്റ് ചോദിച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും സമീപിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ മോഹൻ രാജ്.

Advertisements

മോഹൻലാൽ മോശമായി പെരുമാറുകയും ഡേറ്റ് തരാനാവില്ല എന്ന് പറയുകയുമായിരുന്നു എന്നാണ് മോഹൻരാജ് പറയുന്നത്. എന്നാൽ മമ്മൂട്ടിയുടെ പെരുമാറ്റം അങ്ങനെയായിരുന്നില്ല, ഡേറ്റ് തരാമെന്നും പ്രൊഡ്യൂസറുമായി വരാനുമാണ് പറഞ്ഞതെന്നും മോഹൻരാജ് പറഞ്ഞു.

ALSO READ- ഒരാൾ നഗ്‌നനായി കുളിക്കുന്നത് ആണോ, ഒരാൾ ഒളിഞ്ഞു നോക്കുന്നതാണോ തെറ്റ്? അഹാനയുടെ വീഡിയോയെ കുറിച്ച് ഷൈൻ ടോം ചാക്കോയുടെ ഉദാഹരണം!

അന്ന് ഒരു പടത്തിന്റെ ഡേറ്റ് കിട്ടാനായി മോഹൻലാലിന്റെ വീട്ടിൽ പോയി. മോഹൻലാലിനെ കണ്ടു. താനും സ്‌ക്രിപ്റ്റ് റൈറ്റർ നെടുങ്കാട് രാധാകൃഷ്ണനും കൂടിയാണ് പോയത്. അന്ന് സരിതയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. സരിത, മോഹൻലാൽ, ജഗതി എന്നിവരെയൊക്കെയായിരുന്നു പ്ലാൻ.

എന്നാൽ, ‘ഞാൻ നിങ്ങളുമായി ഒരു പടം പോലും വർക്ക് ചെയ്തിട്ടില്ല, നിങ്ങളുടെ വർക്ക് എനിക്ക് അറിയില്ല’- എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത്. അന്ന് തനിക്ക് ലാലിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം,.

ALSO READ- തിരക്കഥ പൂർത്തിയായി; ഹൃദയത്തിന് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും; പ്രണവും വിനീതും ഒന്നിക്കുന്നു!

പിന്നീട് ലാലിന് പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും വെച്ച് ചെയ്യാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി പോയി. ശേഷം, മമ്മൂക്ക എനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്ന് മമ്മൂട്ടിയെ കാണാൻ ചെന്നു.


അദ്ദേഹവുമായി സംസാരിച്ചു. കഥയൊക്കെ പിന്നെ കേൾക്കാം, നിങ്ങൾ പ്രൊഡ്യൂസറുമായി വരൂ, നമുക്ക് ആലോചിക്കാം എന്ന് പറയാനുള്ള മനസ്ഥിതി മമ്മൂട്ടി കാണിച്ചു, പക്ഷേ മോഹൻലാൽ കാണിച്ചിട്ടില്ലെന്നും മോഹൻരാജ് കു റ്റ പ്പെടുത്തി.

Advertisement