എനിക്കൊരു കുഞ്ഞുണ്ട്; സിയൽ എന്നാണ് പേര്, വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

1079

അസിസ്റ്റൻഡ് സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാ്ണ് ഷൈൻ ടോം ചാക്കോ. അഭിനയിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോൾ. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈൻ. നാനിയുടെ ദസറയിൽ വില്ലൻ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണ് ഷൈൻ.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. ഞാൻ കല്യാണം കഴിച്ചു. ഒരു കൊച്ചുണ്ടായി എന്നാൽ മറന്നുപോയി എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ കല്യാണം കഴിച്ചു. ഒരു കൊച്ചുണ്ടായി, പക്ഷെ അവരെ മറന്നുപോയി. ഇനി എല്ലാം ആദ്യം മുതൽ പഠിക്കണം. കൊച്ചിന്റെ കാര്യം ആർക്കും അറിയില്ലല്ലോ. ആരോടും പറഞ്ഞിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് ഷൈൻ മറുപടി നൽകിയത്.

Advertisements

Also Read
നിങ്ങളുടെ വർക്ക് അറിയില്ല; ഡേറ്റ് തരാനാവില്ലെന്ന് മോഹൻലാൽ, എന്നാൽ ്മമ്മൂട്ടി പറഞ്ഞത് ഡേറ്റ് തരാമെന്നാണ്; വെളിപ്പെടുത്തി സംവിധായകൻ

കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതിൽ നമ്മൾ സന്തോഷിക്കുക അല്ലേ വേണ്ടത്…’ ഷൈൻ പറഞ്ഞു.

നടന്റെ വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഒരുപാട് പ്രശ്‌നങ്ങളുള്ള ആളാണ് ഷൈൻ. എന്നിട്ടും മറ്റുള്ളവരെ എന്റർടൈൻ ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. അഹാന കൃഷ്ണ നായികയാകുന്ന സിനിമയാണ് ഷൈൻ ടോം ചാക്കോ നായക വേഷം ചെയ്യുന്ന അടി. ഏപ്രിൽ 14ന് വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

Also Read
ഒരാൾ നഗ്‌നനായി കുളിക്കുന്നത് ആണോ, ഒരാൾ ഒളിഞ്ഞു നോക്കുന്നതാണോ തെറ്റ്? അഹാനയുടെ വീഡിയോയെ കുറിച്ച് ഷൈൻ ടോം ചാക്കോയുടെ ഉദാഹരണം!

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിക്ക് തിരക്കഥ എഴുതിയത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയതാകട്ടെ ഗോവിന്ദ് വസന്തയും.

Advertisement