നടിയോട് മോശമായി പെരുമാറിയവനെ കുടഞ്ഞ് മോഹന്‍ലാല്‍; താരത്തെ അങ്ങനെ ഒരു ഭാവത്തില്‍ കണ്ടിട്ടില്ലെന്ന് സംവിധായകന്‍

629

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. താരത്തോട് സിനിമാലോകത്ത്െ സഹപ്രവര്‍ത്തകര്‍ക്കും അങ്ങേയറ്റം സ്‌നേഹവും ആദരവുമാണ്. ഇപ്പോഴിതാ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ആളോട് മോഹന്‍ലാല്‍ പ്രതികരിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് സംവിധായകനും, ഛായാഗ്രാഹകനുമായ ഇസ്മായില്‍ ഹസ്സന്‍.

മാന്ത്രികം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു സംഭവമെന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയുടെ സമയത്ത് നടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് മോഹന്‍ലാല്‍ പ്രതികരിച്ചതെങ്ങനെയെന്നും അതുവരെ മോഹന്‍ലാലിനെ അങ്ങനെയൊരു ഭാവത്തില്‍ കണ്ടിട്ടില്ലെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്മായില്‍ പറയുന്നു.

Advertisements

‘വിഷ്ണുലോകം എന്ന സിനിമയില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സിനിമ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത എക്സ്പീരിയന്‍സായിരുന്നു. അദ്ദേഹത്തെ ആദ്യം അങ്ങോട്ട് കേറി പരിചയപ്പെടാന്‍ ഒരു ഭയമുണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ഇങ്ങോട്ട് കേറി സംസാരിച്ചു, പിന്നെ നല്ല സുഹൃദ് ബന്ധമായി.’-എന്നാണ് ഇസ്മായില്‍ പറയുന്നത്.

ALSO READ- കിടിലന്‍ ലുക്കില്‍ ഫോട്ടോഷൂട്ടുമായി സുമി റാഷിക്; വൈറലായി ഗ്ലാമറസ് ചിത്രങ്ങള്‍!

ഒരു മജിസ്ട്രേറ്റ് ഹണിമൂണ്‍ ട്രിപ്പിനിടയില്‍ ഇതിനിടെ സെറ്റ് കാണാന്‍ വന്നു. പുള്ളി വന്നപ്പോള്‍ ലാലേട്ടന്‍ അങ്ങോട്ട് പോയില്ല. ലാലേട്ടാ ഒരു മജിസ്ട്രേറ്റ് അല്ലേ വന്നത്, അങ്ങോട്ട് പോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അതിനെക്കാളും രസം നിങ്ങളുമായി കമ്പനിയടിച്ച് തോളില്‍ കയ്യിട്ട് നില്‍ക്കുന്നതാണെന്ന് ആയിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

മാന്ത്രികത്തിലേക്ക് എത്തിയപ്പോഴേക്കും അദ്ദേഹം നാഷണല്‍ അവാര്‍ഡ് വിന്നറായിരുന്നു. അദ്ദേഹത്തിന് ഒരു സാത്വിക മനസുണ്ട്. താന്‍ കാരണം ആരും വിഷമിക്കരുത് എന്നൊരു ചിന്തയാണ് ഉള്ളതെന്ന് ഇസ്മായില്‍ പറയുന്നു.

ALSO READ- സിംഗിള്‍ മദറാണെന്ന് സോഷ്യല്‍മീഡിയ; ഡെന്നിസ് എവിടെ എന്ന് ചോദ്യം; അന്ന് ഏട്ടന്‍ എന്തിനും സപ്പോര്‍ട്ടാണ് എന്ന് പറഞ്ഞ ദുര്‍ഗയ്ക്ക് ഇന്ന് മൗനം

ഈ ലാലേട്ടനെ മറ്റൊരു മുഖത്തില്‍ കണ്ടിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ വന്നവരില്‍ ഒരാള്‍ അറിയാത്തത് പോലെ ദേഹത്ത് കേറി തട്ടി. അതുകണ്ട ലാലേട്ടന്‍ അവനോട് ചൂടായി. ഞങ്ങളാരും ഒരിക്കലും കാണാത്ത ഒരു മുഖമായിരുന്നു അതെന്നാണ് ഇസ്മായില്‍ പറയുന്നത്.

ആ കുട്ടിയെ ഒരുപക്ഷേ ഒരു സഹോദരിയെ പോലെയായിരുക്കും ലാലേട്ടന്‍ കണ്ടത്. എന്തായാലും നമ്മുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയോട് ഒരുത്തന്‍ അനാവശ്യമായി പെരുമാറിയപ്പോള്‍ അദ്ദേഹം റിയാക്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisement