പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്, പ്രണയിച്ചിട്ടുമുണ്ട്: തുറന്നു പറഞ്ഞ് അൻഷിത

2574

വളരെ പെട്ടെന്ന് തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻഷിത. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ നടി അവതരിപ്പിക്കുന്നത്. നിരവധി ആരാധകരെയാണ് ഈ പരമ്പരയിൽ കൂടി താരം സ്വന്തമാക്കിയിരിക്കുന്നത്.

അതേ സമയം തന്റെ വ്യക്തി ജീവിതത്തിലെ പ്രണയത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമുള്ള അഭിപ്രായം മുമ്പ് ഒരുിക്കൽ നടി തുറന്നു പറഞ്ഞിരുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻഷിതയുടെ തുറന്നു പറച്ചിൽ.

Advertisements

പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്. വാക്കുകൾ അവസാനിപ്പിക്കാതെ പറയാൻ കഴിയും. കാരണം പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്. മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

മധുരമുള്ള അനുഭവം തരുന്ന ഒരു സാധനം ചുരുക്കത്തിൽ പ്രണയത്തെ പറ്റി പറയാൻ ആകുന്നത് ഇങ്ങനെയാണ്.
ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പ്രണയിച്ചിട്ടുണ്ട്. പക്ഷേ തൽക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സിൽ ഇല്ല. പ്രണയ വിവാഹത്തെ കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല.

ജീവിതത്തിൽ നമുക്കൊന്നും കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണല്ലോ ഇപ്പോൾ ഉണ്ടാവുന്നത്. എന്താണ് നടക്കേണ്ടത്, എങ്ങനെയാണ് സംഭവിക്കേണ്ടത് അങ്ങനെ തന്നെ വരട്ടെ എന്നാണ് ഇപ്പോഴത്തെ ചിന്ത. മുൻപ് ഒരിക്കൽ തന്നെ തേടി സിനിമയിൽ നിന്നും ഓഫർ വന്നിരുന്നു.

അന്ന് പക്ഷേ സാഹചര്യങ്ങൾ ഒത്തിണങ്ങി വരാത്തതിനാൽ അഭിനയിച്ചില്ല. സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്നാണ് നടി പറയുന്നത്. സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയിൽ അഭിനയിക്കാൻ ഇപ്പോൾ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാൽ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി പറഞ്ഞിരുന്നു.

Also Read
എനിക്ക് വേണ്ടത് ഭർത്താവ് തരില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

Advertisement