ഒരു നടനു വേണ്ട ശബ്ദമോ സൗന്ദര്യമോ ഒന്നുമില്ലാത്ത ഒരാളാണ് മോഹൻലാൽ; അദ്ദേഹം ലോകം അറിയപ്പെടുന്ന വ്യക്തിയായി; വൈറലായി കൊച്ചുപ്രേമന്റെ വാക്കുകൾ

3118

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കൊച്ചുപ്രേമൻ. നാടകത്തിൽ നിന്ന് സീരിയലിലേക്കും, സിനിമയിലേക്കും ചേക്കേറിയ താരം ഓർത്തുവെക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചുക്കൊണ്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്. തമാശ റോളുകളിലും, ക്യാരക്ടർ റോളുകളിലും അദ്ദേഹം തിളങ്ങി നിന്നു.

പ്രേംകുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. അദ്ദേഹം പ്രവർത്തിച്ചിരുന്ന നാടക സമിതിയിൽ ഒരേ പേരിലുളള സുഹൃത്ത് ഉണ്ടായിരുന്നതിനാൽ തിരിച്ചറിയാൻ വേണ്ടി ആണ് കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ചത്. ഏഴു നിറങ്ങൾ എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. തുടർന്ന് രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു.

Advertisements

Also Read
ഒരു കോടിക്കാണ് അന്ന് അദ്ദേഹത്തിന്റെ ഡേറ്റ് തീരുമാനിച്ചത്; പക്ഷെ വന്ന വാർത്തകൾ അങ്ങനെ ആയിരുന്നില്ല; സത്യത്തിൽ അദ്ദേഹം വാങ്ങിയത് ഇത്രയായിരുന്നു; സംവിധായകൻ തുളസീദാസ്

ഇപ്പോഴിതാ മരിക്കുന്നതിനേക്കാൾ മുമ്പ് കൊച്ചുപ്രേമൻ നല്കി അഭിമുകത്തിൽ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ മോഹൻലാലിനോടുള്ള തന്റെ ആരാധനയാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി.

മോഹൻലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത് ചിലപ്പോൾ ചെറുപ്പം മുതൽ അറിയുന്നത് കൊണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും ഒരു വലിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോഹൻലാലിന് ഒരു നല്ല നടനു വേണ്ട ലക്ഷണങ്ങൾ ഇല്ല. നടനു വേണ്ട ശബ്ദമോ സൗന്ദര്യമോ ഒന്നുമില്ലാത്ത മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി മാറി എങ്കിൽ അതൊരു വലിയ കാര്യമല്ലേ എന്നാണ് കൊച്ചുപ്രേമന്റെ ചോദ്യം.

Also Read
സൂപ്പർ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിങ്ങനെ; വിപണന സാധ്യത മുന്നിൽ കണ്ടല്ല അന്ന് ദിലീപ് മീശ പിരിച്ചത്; ലാൽ ജോസ്

പണ്ടത്തെ കാലത്ത് ആണെങ്കിൽ സിനിമാ നടൻ ആകണമെങ്കിൽ പ്രേംനസീറിനെ പോലെ സൗന്ദര്യം വേണമെന്നായിരുന്നു, എന്നാൽ അങ്ങനെ ഒരാളായിരുന്നില്ല മോഹൻലാൽ എന്നാണ് കൊച്ചുപ്രേമൻ പറഞ്ഞത്.

Advertisement