ഒരു കോടിക്കാണ് അന്ന് അദ്ദേഹത്തിന്റെ ഡേറ്റ് തീരുമാനിച്ചത്; പക്ഷെ വന്ന വാർത്തകൾ അങ്ങനെ ആയിരുന്നില്ല; സത്യത്തിൽ അദ്ദേഹം വാങ്ങിയത് ഇത്രയായിരുന്നു; സംവിധായകൻ തുളസീദാസ്

176

തുളസീദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് കോളേജ് കുമാരൻ. 2008 ൽ പുറത്ത് വന്ന ചിത്രത്തിൽ വിമല രാമനായിരുന്നു നായിക. ചിത്രത്തില# മോഹൻലാൽ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വാർത്തയെ പറ്റി തുളസീദാസ് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

മോഹൻലാലിന് ഒരു കോടിയാണ് പ്രതിഫലമായി പറഞ്ഞതെന്നും എന്നാൽ അദ്ദേഹം അത്രയും വാങ്ങിയില്ലെന്നുമാണ് തുളസീദാസ് പറയുന്നത്. മാസ്റ്റർബീൻ ചാനലിന് നല്കിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സാധാരണ ഒരു വർഷവും, രണ്ട് വർഷവും കാത്തിരുന്നിട്ടാണ് അന്ന് മോഹൻലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാൽ എനിക്ക് മൂന്ന് മാസത്തിനുള്ളിൽ കിട്ടി.

Advertisements

Also Read
സൂപ്പർ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിങ്ങനെ; വിപണന സാധ്യത മുന്നിൽ കണ്ടല്ല അന്ന് ദിലീപ് മീശ പിരിച്ചത്; ലാൽ ജോസ്

ഞാൻ ചെന്ന് സംസാരിച്ചു. നിർമ്മാതാവ് അഡ്വാൻസ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകൾക്ക് അത്ഭുതം. മോഹൻലാലിന് അന്ന് ഞങ്ങൾ കൊടുത്തത് ഒന്നേകാൽ കോടി രൂപയാണെന്നൊക്കെ പത്രത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് ഞങ്ങൾ സംസാരിച്ചത് ഒരു കോടി രൂപയാണ്.

പക്ഷേ ലാലേട്ടൻ 95 ലക്ഷം മാത്രമേ വാങ്ങിയുള്ളു. അഞ്ച് ലക്ഷം രൂപ നിർമ്മാതാവിന് അദ്ദേഹം റിഡക്ഷൻ ചെയ്ത് കൊടുത്തു. ഈ വാർത്ത കണ്ടതും ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് ഇങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ട്, ഞാൻ തിരുത്തി പറയട്ടെ എന്ന് ചോദിച്ചു. വേണ്ട അങ്ങനെ കിടന്നോട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read
രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് നില്ക്കുകയാണ്; അദ്ദഹം എങ്ങി എങ്ങി കരയുന്നുണ്ട്; അന്ന് ഷൂട്ടിങ്ങ് ലൊക്കേഷനിൽ സംഭവിച്ചത് പറഞ്ഞത് മുകേഷ്
\
ഞാൻ കൂടുതൽ പൈസ കൊടുത്ത് ഡേറ്റ് വാങ്ങി എന്ന് എല്ലാവർക്കും വിശ്വാസമായി. പിന്നീട് വന്നത് മോഹൻലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയത് എന്നൊക്കെയാണ്. എന്നാൽ അങ്ങനെ ഒന്നും അല്ലെന്നും, ആ സിനിമ നല്ലൊരു സന്ദേശം ഉള്ള സിനിമയാണെനന്ുമാണ് തുളസീദാസ് പറഞ്ഞത്.

Advertisement