സൂപ്പർ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിങ്ങനെ; വിപണന സാധ്യത മുന്നിൽ കണ്ടല്ല അന്ന് ദിലീപ് മീശ പിരിച്ചത്; ലാൽ ജോസ്

84

ജനപ്രിയനായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് മീശ മാധവൻ. ലാൽ ജോ,സ് സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സോഫിസിൽ ഹിറ്റായിരുന്നു. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിന്റെ അനുഭവം ഒരു സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് എന്ന സംവിധായകൻ ഒരിക്കൽ പങ്ക് വെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; മീശമാധവനിൽ ദിലീപ് മീശ പിരിച്ചത് ഒരിക്കലും ഒരു വിപണന സിനിമയ്ക്ക് വേണ്ടി മനപൂർവം ചേർത്തതല്ല. ഹ്യൂമർ കൈകാര്യം ചെയ്യുന്ന നായക നടൻഎന്ന നിലയിൽ ദിലീപ് മീശ പിരിച്ചാൽ അതൊരു നല്ല രസകരമാകുമെന്ന് തോന്നി. പക്ഷെ മാധവൻ മീശ പിരിക്കുന്നുവെങ്കിൽ അതിനു പിന്നിൽ വ്യക്തമായൊരു കാരണം ഉണ്ടാകണം എന്ന് നിർബന്ധമുണ്ടായിരുന്നു.

Advertisements

Also Read
രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് നില്ക്കുകയാണ്; അദ്ദഹം എങ്ങി എങ്ങി കരയുന്നുണ്ട്; അന്ന് ഷൂട്ടിങ്ങ് ലൊക്കേഷനിൽ സംഭവിച്ചത് പറഞ്ഞത് മുകേഷ്

അത് ഞങ്ങൾ തിരക്കഥയുടെ ചർച്ചയിൽ ആ കാരണം കണ്ടെത്തി. ലാലേട്ടന്റെ മീശ പിരിയൊക്കെ മലയാള സിനിമയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ ദിലീപിനെ കൊണ്ടും അങ്ങനെയൊരു മീശ പിരി ചെയ്യിക്കണമെന്ന് അവന്റെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

പക്ഷെ മീശമാധവനിലെ മാധവൻ മീശ പിരിച്ചത് ആ സിനിമയുടെ കൊമേഴ്‌സിയൽ ചേരുവയായിരുന്നില്ല. ആ കഥയ്ക്ക് നന്നായി യോജിച്ചു നിന്ന രീതിയിലായിരുന്നു മീശമാധവനിലെ മാധവന്റെ മീശപിരി. മലയാള സിനിമയിൽ അങ്ങനെയൊരു ഹ്യൂമർ രീതിയിൽ മീശ പിരി ആദ്യമായിരുന്നു. തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചതും മാധവന്റെ മീശ പിരിക്കുമ്പോഴുള്ള എക്‌സ്പ്രഷനായിരുന്നു’.

Also Read
കോടി കിലുക്കത്തിൽ ജയിലർ; കാമിയോ വേഷത്തിലെത്താൻ മോഹൻലാൽ വാങ്ങിയതും കോടികൾ; രജനിയുടെയും നെൽസന്റെയും തമന്നയുടെയും പ്രതിഫലം ഇങ്ങനെ
അതേസമയം വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റേതായി പ്രദർശനത്തിന് എത്തിയ സിനിമ. ബോക്‌സ്ഓഫീസിൽ നല്ല കളക്ഷൻ നേടുന്ന സിനിമ ദിലീപിന്റെ മറ്റൊരു വിജയ ചിത്രമാകും എന്നതിൽ സംശയമില്ല. തമന്ന നായികയായി എത്തുന്ന ബാന്ദ്രയാണ് ദിലീപിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. മറ്റു ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement