വെള്ളത്തിനടിയിൽ ഏറെനേരം ശ്വാസമടക്കിപിടിച്ചിരിന്ന് മോഹൻലാലിന്റെ സാഹസികരംഗങ്ങൾ: ദൃശ്യവിസ്മയമൊരുക്കി കടലിനടിയിലും മരയ്ക്കാരുടെ ചിത്രീകരണം

11

മലയാളതതിന്റെ താരരാജാവ് മോ​ഹ​ന്‍​ലാ​ലി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​പ്രി​​​യ​ദ​ര്‍​ശ​ന്‍​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ര​യ്ക്കാ​ര്‍​ ​അ​റ​ബി​​​ക്ക​ട​ലി​​​ലെ​ ​സിം​ഹം​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലൂ​ടെ​ ​പ്രേ​ക്ഷ​ക​രെ​ ​കാ​ത്തി​​​രി​​​ക്കു​ന്ന​ത് ​ദൃ​ശ്യ​വി​​​സ്മ​യ​മാ​ണ്.​ ​

ക​ട​ലി​​​ന​ടി​​​യി​​​ലെ​ ​സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളാ​ണ് ​അ​തി​​​ല്‍​ ​പ്ര​ധാ​ന​പ്പെ​ട്ട​ത്.​ ​അ​ണ്ട​ര്‍​ ​വാ​ട്ട​ര്‍​ ​ഫൈ​റ്റ് ​സീ​നു​ക​ള്‍​ ​എ​ടു​ക്കു​ന്ന​തി​​​ല്‍​ ​വി​​​ദ്ഗ​ദ്ധ​രാ​യ​ ​സാ​ങ്കേ​തി​​​ക​പ്ര​വ​ര്‍​ത്ത​ക​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഈ​ ​രം​ഗ​ങ്ങ​ള്‍​ ​ചി​​​ത്രീ​ക​രി​​​ച്ച​ത്.​

Advertisements

​വെ​ള്ള​ത്തി​​​ന​ടി​​​യി​​​ല്‍​ ​ഏ​റെ​നേ​രം​ ​ശ്വാ​സ​മ​ട​ക്കി​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​ന്ന​ ​മ​ര​യ്ക്കാ​രു​ടെ​ ​രം​ഗ​ങ്ങ​ള്‍​ ​ചി​​​ത്ര​ത്തി​​​ലു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​റാ​മോ​ജി​​​ ​ഫി​​​ലിം​ ​സി​​​റ്റി​​​യി​ലെ​ ​വ​മ്ബ​ന്‍​ ​സെ​റ്റി​​​ല്‍​ ​യു​ദ്ധ​ക്ക​പ്പ​ലു​ക​ളും​ ​ക​ട​ലാ​യി​​​ ​തോ​ന്നി​​​ക്കു​ന്ന​ ​വ​ലി​​​യ​ ​ടാ​ങ്കു​ക​ളു​മൊ​ക്കെ​ ​ഒ​രു​ക്കി​​​യി​രു​ന്നു.​

​അ​ഞ്ചു​ത​വ​ണ​ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡ് ​നേ​ടി​​​യ​ ​ക​ലാ​സം​വി​​​ധാ​യ​ക​ന്‍​ ​സാ​ബു​സി​​​റി​​​ലാ​ണ് ​ഇ​തി​​​ന് ​രൂ​പ​ക​ല്പ​ന​ ​ന​ല്‍​കി​​​യ​ത്.​ 120​ ​ദി​​​വ​സം​ ​കൊ​ണ്ടാ​ണ് ​മ​ര​യ്ക്കാ​ര്‍​ ​ചി​​​ത്രീ​ക​രി​​​ച്ച​ത്.​

​ഭൂ​രി​​​ഭാ​ഗം​ ​രം​ഗ​ങ്ങ​ളും​ ​ഹൈ​ദ​രാ​ബാ​ദി​​​ല്‍​ ​വ​ച്ചാ​ണ് ​ഷൂ​ട്ട് ​ചെ​യ്ത​ത്.​ ​തി​​​രു​വ​ന​ന്ത​പു​ര​ത്ത് ​അ​ഞ്ചു​ദി​​​വ​സ​ത്തെ​ ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു.​

​ഇ​പ്പോ​ള്‍​ ​മ​ര​യ്ക്കാ​റി​​​ന്റെ​ ​ഡ​ബിം​ഗ് ​ജോ​ലി​​​ക​ള്‍​ ​പു​രോ​ഗ​മി​​​ക്കുകയാണ്. ​സു​നി​​​ല്‍​ ​ഷെ​ട്ടി​​,​ ​അ​ര്‍​ജു​ന്‍,​ ​മ​ധു,​ ​സി​​​ദ്ദി​​​ഖ്,​ ​നെ​ടു​മു​ടി​​​വേ​ണു,​ ​മ​ഞ്ജു​വാ​ര്യ​ര്‍,​ ​പ്ര​ണ​വ് ​മോ​ഹ​ന്‍​ലാ​ല്‍​,​ ​ക​ല്യാ​ണി​​​ ​തു​ട​ങ്ങി​​​ ​വ​ലി​​​യൊ​രു​ ​താ​ര​നി​​​ര​ ​ചി​​​ത്ര​ത്തി​​​ല്‍​ ​അ​ണി​നി​​​ര​ക്കു​ന്നു​ണ്ട്.​ ​ക്രി​​​സ്മ​സി​​​ന് ​ചി​​​ത്രം​ ​തി​​​യേ​റ്റ​റി​​​ലെ​ത്തും.

Advertisement