മോൺസ്റ്റർ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു, ഞാൻ അദ്ദേഹത്തോട് പൊയ്ക്കോളാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എനിയ്ക്ക് വൈകാരികമായി തോന്നി : മോഹൻലാലിനെ കുറിച്ച് സംവിധായകൻ വൈശാഖ്

89

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. ഒരുപിടി മികച്ച മാസ് ചിത്രങ്ങളാണ് സംവിധായകൻ മലയാള പ്രേക്ഷകർക്ക് നൽകിയത്. സംഹസംവിധായകനായി കരിയർ തുടങ്ങിയ വൈശാഖ് 2010 ൽ പുറത്ത് ഇറങ്ങിയ പോക്കിരി രാജ എന്ന ചിത്രത്തിലൂടൊയാണ് സംവിധായകൻ ആകുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മെഗാസ്റ്റാറിന്റെ മാസ്‌ക്ലാസ് ചിത്രമായിരുന്നു പോക്കിരി രാജ. ഇന്നും മിനിസ്‌ക്രീനിൽ ചിത്രം ആരാധകരെ നേടുന്നുണ്ട്.

പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്, മല്ലുസിംഗ്,സൗണ്ട് തോമ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു. പ്രേക്ഷകർക്ക് മിനിമം പ്രതീക്ഷ നൽകി കൊണ്ടാണ് വൈശാഖ് ചിത്രങ്ങൾ തിയ്യേറ്ററുകളിൽ എത്തുന്നത്. നൈറ്റ് ഡ്രൈവ്, മോൺസ്റ്റാർ എന്നിവയാണ ഇനി പുറത്ത് വരാനുള്ള വൈശാഖ് ചിത്രം.

Advertisements

ALSO READ

തേപ്പ് കാരി എന്ന ഇമേജ് മാറണം എന്ന് എനിക്ക് ആഗ്രഹമില്ല ; ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിയ്ക്കും, പക്ഷെ ഉടൻ ഇല്ല : സ്വാസിക വിജയ്

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത്, അന്ന ബെൻ, റോഷൻ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മാർച്ച് 11ന് ആണ് സിനിമ തിയ്യേറ്ററുകളിൽ എത്തുന്നത്. നൈറ്റ് ഡ്രൈവിന് പിന്നാലെ മോൺസ്റ്ററും റിലീസിന് ഒരുങ്ങുന്നുണ്ട്.

പുലിമുരുകന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. ഇപ്പോഴിതാ സിനിമ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്നെ സ്നേഹിക്കുന്നവരോടുള്ള മോഹൻലാലിന്റെ ആത്മാർത്ഥതയെ കുറിച്ചാണ് പറയുന്നത്.

വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ… ”മോൺസ്റ്റർ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ഞാൻ പൊയ്ക്കോളൂ എന്ന് പറഞ്ഞു. പുള്ളി പാതി തമാശയായും പാതി കാര്യമായും പറഞ്ഞത് ഞാൻ തളർന്ന് വീഴുന്നത് വരെയും ഇത് ചെയ്യും എന്നാണ്. എനിക്ക് അത് വളരെ വൈകാരികമായി തോന്നി. പുള്ളിയ്ക്ക് അത് ചെയ്യാതിരിക്കാം. മോഹൻലാലിനെ സ്‌നേഹിക്കുന്നവർക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്’, വൈശാഖ് പറഞ്ഞു.

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന്റെ രണ്ടാഭാഗത്തെ കുറിച്ചും പറഞ്ഞിരുന്നു. അങ്ങനെയൊരു രണ്ടാഭാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.സംവിധായകനെന്ന നിലയിൽ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വൺ ടൈം വണ്ടർ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…’പുലി മുരുകൻ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയിൽ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചർച്ച നടത്തിയിട്ടേയില്ല.

ALSO READ

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ വീട്ടിലേക്ക് മാറി ; പഴയ വീട്ടിൽ കിടന്നുറങ്ങുന്നതായിരുന്നു സുഖമെന്ന് ഇച്ചാപ്പി : വൈറലായി ഇച്ചാപ്പിയുടെ പുതിയ വീഡിയോ

പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല. അത് ഒരു വൺ ടൈം വണ്ടർ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല. അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല എന്നും വൈശാഖ് പറയുന്നുണ്ട്.

Advertisement