തേപ്പ് കാരി എന്ന ഇമേജ് മാറണം എന്ന് എനിക്ക് ആഗ്രഹമില്ല ; ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിയ്ക്കും, പക്ഷെ ഉടൻ ഇല്ല : സ്വാസിക വിജയ്

210

മിനിസ്‌ക്രീൻ ലോകത്ത് ഇപ്പോൾ തുടർച്ചയായി കല്യാണം തന്നെയാണ്. അടുത്തത് ആരുടേതാവും എന്ന് ഉറ്റ് നോക്കിയിരിയ്ക്കുകയാണ് സോഷ്യൽമീഡിയ. സ്വാസിക വിജയ് യുടെ പേര് പറഞ്ഞ് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.

ഉടൻ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന്, ഇനി അടുത്തെങ്ങും അതിനെ കുറിച്ച് ചിന്തിയ്ക്കുന്നില്ല എന്നാണ് നടി പറയുന്നത്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വരുന്ന ഗോസിപ്പുകളെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക വിജയ് സംസാരിക്കുകയുണ്ടായി. നടിയുടെ വാക്കുകൾ ഇങ്ങനെ,

Advertisements

ALSO READ

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ വീട്ടിലേക്ക് മാറി ; പഴയ വീട്ടിൽ കിടന്നുറങ്ങുന്നതായിരുന്നു സുഖമെന്ന് ഇച്ചാപ്പി : വൈറലായി ഇച്ചാപ്പിയുടെ പുതിയ വീഡിയോ

എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിയ്ക്കും. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഉടൻ ഇല്ല എന്നാണ് സ്വാസിക പറയുന്നത്. കല്യാണത്തെ കുറിച്ച് വീട്ടിൽ സംസാരിച്ച് തുടങ്ങിയപ്പോൾ മാട്രമോണിയിൽ രജിസ്റ്റർ ചെയ്തിരുന്നു. ഒരു ആലോചന വരികയും ചെയ്തു. എന്നാൽ ബഹറൈനിലുള്ള അച്ഛന് കോവിഡ് കാലം ആയതിനാൽ നാട്ടിലേക്ക് വരാൻ സാധിച്ചില്ല. വേറെയും ചില കാരണങ്ങളാൽ ആ വിവാഹം വേണ്ട എന്ന് വച്ചു.

കൂടെ ജോലി ചെയ്യുന്ന എന്റെ സഹതാരങ്ങൾക്കൊപ്പം നിന്ന് ഞാനൊരു ഫോട്ടോയോ വീഡിയോ എടുത്ത് ഇട്ടാൽ ഉടൻ വരും പ്രണയമാണെന്ന്. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് എന്തിനാണ് ഇങ്ങനെ നുണക്കഥകൾ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത്. ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷെ ഇല്ലാത്ത കാര്യങ്ങൾ തെറ്റിദ്ധരിപ്പിയ്ക്കും വിധം പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. മരണം, അസുഖം പോലുള്ള കാര്യങ്ങളെ കുറിച്ചും ഗോസിപ്പ് പറയുന്നത് നിർത്തണം.

തേപ്പ് കാരി എന്ന ഇമേജ് മാറണം എന്ന് എനിക്ക് ആഗ്രഹമില്ല. ഞാൻ ചെയ്ത മറ്റ് കഥാപാത്രങ്ങളെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ തേപ്പ് കാരി. വളരെ കുറച്ച് സീനുകളിലേ ഞാൻ വന്നുള്ളൂ എങ്കിലും പ്രേക്ഷകർ ഇപ്പോഴും എവിടെ കണ്ടാലും ആ കഥാപാത്രമായി എന്നെ തിരിച്ചറിയുന്നത് സന്തോഷമാണ്.

സിനിമ ഇല്ലാത്ത സമയത്ത് ആണ് ഞാൻ സീരിയലുകൾ ചെയ്തത്. പെട്ടന്ന് സിനിമ വരുമ്പോൾ സീരിയൽ ഇട്ടിട്ട് വരാൻ സാധിയ്ക്കില്ല. പക്ഷെ ദൈവം സഹായിച്ച് ഇപ്പോൾ സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടു പോകാൻ സാധിയ്ക്കുന്നുണ്ട്.

ALSO READ

അത് കണ്ട് മയങ്ങിയതല്ല, ദേവിക നമ്പ്യാരെ കല്യാണം കഴിക്കാൻ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് വിജയ് മാധവ് നൽകിയ മറുപടി കേട്ടോ

സിനിമയിൽ എന്റെ ഒരുപാട് ഡേറ്റ്സ് ആവശ്യം ഉണ്ടായിരിയ്ക്കില്ല. അതുകൊണ്ട് രണ്ടും മാനേജ് ചെയ്യാൻ സാധിയ്ക്കുന്നു. സിനിമ പോലെ തന്നെ എനിക്ക് സീരിയലും വളരെ പ്രധാനപ്പെട്ടതാണെന്ന സ്വാസിക കൂട്ടിച്ചേർത്തു.

 

 

Advertisement