ചെത്തി നടക്കാനായിരുന്നു ആഗ്രഹം; 22 വയസുള്ള മോഹൻലാലിന്റെ മുഖത്ത് നോക്കി സംവിധായകൻ മത്തങ്ങ മോന്തയെന്ന് പറഞ്ഞ് ഒഴിവാക്കി; വെളിപ്പെടുത്തി രാധാകൃഷ്ണൻ

416

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഇന്ന് 63ാം പിറന്നാൾ ആഘോഷിക്കുകയാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കിലാണ് താരം തന്റെ ആറ് പതിറ്റാണ്ട് പിന്നിട്ട ജീവിതം ഇന്നും ആഘോഷിക്കുന്നത്.

ഇതിനിടെ, മോഹൻലാലിനെ പറ്റി കലാസംവിധായകനും സംവിധായകനുമായ രാധാകൃഷ്ണൻ സംസാരിക്കുന്ന വീഡിയോ താരത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ സിനിമയിലെ തുടക്കകാലത്തെ കുറിച്ചാണ് സംവിധായകൻ സംസാരിക്കുന്നത്.

Advertisements

അന്ന് താരത്തിന് 22 വയസുള്ള സമയത്ത് അദ്ദേഹത്തിൻരെ മുഖത്ത് നോക്കി ഒരു സംവിധായകൻ മത്തങ്ങ മോന്തയാണെന്ന് പറഞ്ഞെന്നും താൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ നിർമാതാവ് സമ്മതിച്ചില്ലെന്നുമാണ് രാധാകൃഷ്ണൻ വെളിപ്പെടുത്തുന്നത്.

ALSO READ- ‘ഞാൻ ഈ ലോകത്ത് എന്റെ അച്ഛനെ വളരെയധികം സ്‌നേഹിക്കുന്നു’ എന്നാണ് പാപ്പു പറഞ്ഞത്; എല്ലാം കഴിഞ്ഞെന്നായിരുന്നു ഞാൻ കരുതിയത്: മനസ് തുറന്ന് ബാല

അടൂർ ഭാസിയെ കടത്തിവെട്ടുമെന്ന് വിചാരിച്ചിരുന്നെങ്കിലും മോഹൻലാൽ ഒരു ഹീറോ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രാധാകൃഷ്ണൻ പറയുകയാണ്.

അന്ന് മോഹൻലാലിന് തിരുവനന്തപുരത്ത് ചെത്തി നടക്കുക എന്നതല്ലാതെ സിനിമയെ കുറിച്ച് അന്ന് വലിയ ഒരു ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് താനാണ് ലാലിനെ പലരേയും കൊണ്ട് പരിചയപ്പെടുത്തിയതെന്ന് രാധാകൃഷ്ണൻ പറയുന്നു.

മോഹൻലാലിനെ ഹരിഹരൻ മാഷ്, ഐവി ശശി, ശശികുമാർ അങ്ങനെ പലർക്കും പരിചയപ്പെടുത്തി. കൊള്ളാം തരക്കേടില്ല എന്നൊക്കെ അവർ പറയുകയും ചെയ്തു. കൂട്ടത്തിൽ അതിൽ ഒരു സംവിധായകൻ കളിയാക്കിയിട്ടുണ്ട്. ഈ മത്തങ്ങ പോലെയുള്ള മോന്ത വെച്ച് എങ്ങനെ അഭിനയിക്കാനാണ്, നിങ്ങൾ ഒരു ആർട്ടിസ്റ്റല്ലേ, നിങ്ങൾക്ക് എന്താ മനസിലാവില്ലേ എന്ന് ചോദിച്ചിരുന്നു.

അപ്പോൾ, എല്ലാവരും സുന്ദരന്മാരാവണമെന്ന് ഇല്ലല്ലോ. മിനിമം അടൂർ ഭാസിയെ കടത്തിവെട്ടും എന്ന് താൻ വിചാരിച്ചു. ഹീറോ ആകുമെന്ന പ്രതീക്ഷ അന്ന് തനിക്ക് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ-മിഥുൻ മാനുവലിന്റെ അബ്രഹാം ഓസ്‌ലറിൽ അതിഥിയായി മെഗാതാരം മമ്മൂട്ടിയും! ജയറാമിനൊപ്പം മമ്മൂട്ടിയും എത്തുമ്പോൾ ആവേശത്തിൽ പ്രേക്ഷകർ

പിന്നീട്, താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലിനെ നായകനാക്കാമെന്ന് വിചാരിച്ചിരുന്നു. എന്നാൽ മോഹൻലാലിനെ നായകനാക്കാൻ നിർമാതാക്കൾ സമ്മതിച്ചില്ല. യാമം എന്നൊരു സിനിമ തുടങ്ങി. അതിൽ ശങ്കറും മോഹൻലാലും ഉണ്ട്. ആക്ഷൻ ഹീറോ പോലെയുള്ള സാധനങ്ങൾ മോഹൻലാലിനാണ്. ഡ്രമാറ്റിക് സാധനങ്ങൾ ശങ്കറിനും.

എന്നാൽ, ലാലിന്റെ കാര്യത്തിൽ നിർമാതാവിന് സംശയമായിരുന്നു. മക്കളോടൊക്കെ ഒന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞു. അവർക്കൊന്നും വേണ്ടെന്ന് പറഞ്ഞ് ആ പടം നാല് കൊല്ലം കിടന്നു. രാജാവിന്റെ മകൻ കഴിഞ്ഞപ്പോഴാണ് ഈ പടത്തിന് ആള് വന്നത് പോലുമെന്നും രാധാകൃഷ്ണൻ പറയുന്നു.

Advertisement