ഇത് മനോഹരമായ അനുഭവം; മതം മാറി മുസ്ലീമായി ആദ്യ ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി

5887

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയാണ് സഞ്ജന ഗൽറാണി. പ്രമുഖ തെന്നിന്ത്യൻ യുവനടി നിക്കി ഗൽറാണിയുടെ സഹോദരി കൂടിയാണ് സഞ്ജന. കാസനോവ, കിങ് ആൻഡ് കമ്മീഷണർ, ആറാട്ട് എന്നീ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് സഞ്ജന ഗൽറാണി.

അതേ സമയം ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന അടുത്തിടെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താൻ ഉംറ നിർവ്വഹിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജന ഗൽറാണി. ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. ഡോക്ടർ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്. സഞ്ജനയുടെ ആദ്യ ഉംറയാണിത്.

Advertisements

കുടുംബത്തോടൊപ്പമാണ് നടി ഉംറ നിർവ്വഹിക്കാനെത്തിയത്. മക്കയിലെ താമസമുറിയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കി തന്നതെന്നും സഞ്ജന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഉംറ നിർവ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്.

Also Read
മിഥുൻ മാനുവലിന്റെ അബ്രഹാം ഓസ്‌ലറിൽ അതിഥിയായി മെഗാതാരം മമ്മൂട്ടിയും! ജയറാമിനൊപ്പം മമ്മൂട്ടിയും എത്തുമ്പോൾ ആവേശത്തിൽ പ്രേക്ഷകർ

നാല് പകലും മൂന്ന് രാത്രികളും മക്കയിൽ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിർവ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകൾക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവർക്ക് വേണ്ടിയും പ്രാർഥിച്ചു എന്നാണ് ഫെയ്സ്ബുക്കിലൂടെ സഞ്ജന വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്ലാമിൽ ആകൃഷ്ടയായതിന് പിന്നാലെയാണ് മുസ്ലീമായ അസീസ് പാഷയെ നടി വിവാഹം ചെയതത്.
ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്‌ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. ബെംഗ്ലൂരുവിൽ ഡോക്ടറായി ജോലി ചെയ്യുന്ന അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്. അടുത്തിടെ ഉംറ നിർവ്വഹിക്കാൻ പോവുന്നതിന് മുമ്പായി സഞ്ജന തൻറെ ഇസ്‌ലാം ആശ്ലേഷണത്തെ കുറിച്ച് മനസ്സുതുറന്നിരുന്നു.

ജന്മം കൊണ്ട് ഹിന്ദുവായ താൻ ക്രിസ്ത്യൻ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്നും നിരവധി ചാപ്പലുകൾ ഇതിനിടെ സന്ദർശിച്ചിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് ഇസ്‌ലാമിൽ ആകൃഷ്ടയായി മുസ്‌ലിമായ അസീസ് പാഷയെ വിവാഹം കഴിച്ചു. ഇപ്പോൾ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. മതേതര ജീവിതം നയിക്കുന്നതിനാൽ മതേതരമല്ലാത്ത ആളുകളാൽ വിലയിരുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും മോശക്കാരായി ചിത്രീകരിക്കാൻ ആർക്കും അവകാശമില്ലെന്നും സഞ്ജന പറഞ്ഞു.

ചോരൻ, ചില നേരങ്ങളിൽ ചിലർ എന്നീ മലയാളം ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി അണിയറയിൽ ഒരുങ്ങുന്നത്. പോടാ മുണ്ടം എന്ന തമിഴ് സിനിമയും സഞ്ജനയുടെതായി ഒരുങ്ങുന്നുണ്ട്.

Also Read
ചെത്തി നടക്കാനായിരുന്നു ആഗ്രഹം; 22 വയസുള്ള മോഹൻലാലിന്റെ മുഖത്ത് നോക്കി സംവിധായകൻ മത്തങ്ങ മോന്തയെന്ന് പറഞ്ഞ് ഒഴിവാക്കി; വെളിപ്പെടുത്തി രാധാകൃഷ്ണൻ

Advertisement