ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടൻ ആണ്, മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞത് കേട്ടോ

8831

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനം ആയിരുന്നു മെയ് 21 ഞായറാഴ്ച. ലോകം മുഴുവനും ഉള്ള ആരാധകരും സഹപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ഭരണ രംഗത്ത് നിന്നും എല്ലാമായി നിരവധി ആളുകളണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.

അതേ സമയം അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ സുചിത്ര പിറന്നാൾ ദിനത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടൻ ആണെന്നാണ് സുചിത്ര പറഞ്ഞിരിക്കുന്നത്.

Advertisements

മോഹൻലാൽ വളരെ ഇമോഷണൽ ആണ് ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കാൻ ലാലിന് അറിയാം. അക്കാര്യം മറ്റാരും അറിയുകയുമില്ല എന്നാണ് സുചിത്ര പറയുന്നത്. ഒരു അഭിമുഖത്തിൽ ഈണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.1988 ലാണ് മോഹൻലാലും സുചിത്രയും വിവാഹിതർ ആവുന്നത്.

Also Read
ഇത് മനോഹരമായ അനുഭവം; മതം മാറി മുസ്ലീമായി ആദ്യ ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി

അന്തരിച്ച തമിഴ് നടനും, പ്രുഖ നിർമ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. നിർമ്മാതാവ് സുരേഷ് ബാലാജി സുചിത്രയുടെ സഹോദരൻ ആണ്. അതേ സമയം അനാഥാശ്രമത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം താൻ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചിരുന്നു.

ലാലിന്റെ 63ാം ജന്മദിനം ഹം ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം മോഹൻലാൽ ആഘോഷിക്കുകയുണ്ടായി. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച മോഹൻലാൽ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും നൽകുകയുണ്ടായി. കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം എന്നാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേ സമയം ഒരു പിടി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രിയദർശൻ എംടി ടീമിന്റെ ഓളവും തീരവും (അന്തോളജി ചിത്രം) ജീത്തു ജോസഫിന്റെ റാം, ലിജോ ജോസ് പല്ലിശ്ശേരിയുടെ മലക്കോട്ടെ വാലിഭൻ, മോഹൻലാൽ തന്നെ സംവിധാനം ചെയ്ത് നായകനായി എത്തുന്ന ബറോസ്സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Also Read
ചെത്തി നടക്കാനായിരുന്നു ആഗ്രഹം; 22 വയസുള്ള മോഹൻലാലിന്റെ മുഖത്ത് നോക്കി സംവിധായകൻ മത്തങ്ങ മോന്തയെന്ന് പറഞ്ഞ് ഒഴിവാക്കി; വെളിപ്പെടുത്തി രാധാകൃഷ്ണൻ

Advertisement