എന്റെ ഭർത്താവ് യഥാർത്ഥ മുസ്ലീം ആണ്, ഞങ്ങളുടെ വിവാഹം ലവ് ജിഹാദ് അല്ല: തന്റെ വിവാഹത്തെ ലവ് ജിഹാദ് എന്ന് ആരോപിച്ചവർക്ക് മുറുപടിയുമായി നടി ദേവൊലീന

580

ഹിന്ദി സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ദേവൊലീന ഭട്ടാചാർജി. നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുള്ള നടി തുടർച്ചയായ മൂന്ന് ബിഗ്ബോസ് ഹിന്ദി സീരീസിൽ മത്സരാർത്ഥി ആയിരുന്നു. മുസ്ലീമാ ഷാനവാസ് ശൈഖിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് തന്റെ ജിം ട്രയിനറായ ഷാനവാസ് ശൈഖിനെ ദേവൊലീന വിവാഹം കഴിച്ചത്.
അതേ സമയം വിവാഹം ലവ് ജിഹാദാണെന്ന ആരോപണത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദേവൊലീന ഭട്ടാചാർജി ഇപ്പോൾ. ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ദേവൊലീനയുടെ പേര് പരാമർശിക്കപ്പെട്ടത്.

Advertisements

ഹരിദ്വാറിൽ പെൺകുട്ടികൾക്ക് വേണ്ടി വിഎച്ച്പി നേതാവ് സാധ്വി പ്രാചി സംഘടിപ്പിച്ച കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട ട്വീറ്റിന് താഴെയാണ് നടിയും ഭർത്താവ് ഷാനവാസ് ശൈഖും ആരോപണ വിധേയരായത്. കമന്റിൽ ഒരാൾ ദേവൊലീനയുടെ പേര് പരാമർശിക്കുകയും ഇവരുടെ വിവാഹത്തെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Also Read
ചെത്തി നടക്കാനായിരുന്നു ആഗ്രഹം; 22 വയസുള്ള മോഹൻലാലിന്റെ മുഖത്ത് നോക്കി സംവിധായകൻ മത്തങ്ങ മോന്തയെന്ന് പറഞ്ഞ് ഒഴിവാക്കി; വെളിപ്പെടുത്തി രാധാകൃഷ്ണൻ

ഇതിനു താഴെ തങ്ങൾ കേരള സ്റ്റോറി കണ്ടതാണെന്നും തെറ്റിനെ തെറ്റായി കാണാനുള്ള ധൈര്യം ഉള്ളയാളാണ് തന്റെ ഭർത്താവെന്നും നടി തിരിച്ചടിച്ചു. ഹേ ഖാൻ സാബ് ഇതിലേക്ക് എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭർത്താവും കേരള സ്റ്റോറി കണ്ടതാണ്. ഇഷ്ടപ്പെടുകയും ചെയ്തു.

യഥാർത്ഥ ഇന്ത്യൻ മുസ്ലിമിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തെറ്റിനെ തെറ്റായി കാണാനുള്ള കരുത്തും ധൈര്യവും ഉള്ളയാളാണ് എന്റെ ഭർത്താവ് എന്നായിരുന്നു നടിയുടെ മറുപടി. നേരത്തെ ദേവൊലീന കേരള സ്റ്റോറിയിൽ അഭിനയിച്ചതായുള്ള വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വാർത്ത ശരിയല്ലെന്നും സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നും അവർ ഫാക്ട്ചെക്ക് വെബ്സൈറ്റായ ബൂംലൈവിനോട് വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നിന്നുള്ള മൂന്നു പെൺകുട്ടികൾ മത പരിവർത്തനത്തിന് വിധേയരായി ഐഎസിൽ ചേരുന്നതാണ് സുദിപ്‌തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയുടെ ഇതിവൃത്തം. 32000 പെൺകുട്ടികൾ ഇത്തരത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇത് വിവാദമായതോടെ ട്രയിലറിൽ നിന്നടക്കം ഇക്കാര്യം നീക്കം ചെയ്തിരുന്നു.

Also Read
ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടൻ ആണ്, മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞത് കേട്ടോ

Advertisement