ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്, പക്ഷേ അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛനാണ്, ഞാൻ വേറെ പ്രോമിച്ചാലും കല്യാണം കഴിച്ചാലും അദ്ദേഹവുമായുള്ള ബന്ധം മറക്കാനാവില്ല: വീണാ നായർ

1934

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ നടിയാണ് വീണാ നായർ. മിനി സ്‌ക്രനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം 4ാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു വീണാ നായർ.

ഷോ കഴിഞ്ഞതിന് ശേഷം നടിയുടെ കുടുംബ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ സിനിമാ രംഗത്തേക്ക് എത്തുന്നത്.

Advertisements

മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അടുത്തിടെയാണ് ഭർത്താവുമായി വേർപിരിയുന്ന കാര്യം വീണാ നായർ ആരാധകരെ അറിയിച്ചത്.

Also Read
ഇത് മനോഹരമായ അനുഭവം; മതം മാറി മുസ്ലീമായി ആദ്യ ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി

ഇപ്പോഴിതാ വിവാഹ മോചനവാർത്തകളിലെ സത്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് വീണാ നായർ. രണ്ടു വർഷമായി താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹ മോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും നടി പറഞ്ഞു.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാൻ വേറെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണ് അമൻ. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം.

ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്.

മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചു കൊണ്ട് ഇരിക്കുകയാണ്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്.

ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും വഴക്കും ഇടാറുണ്ട്.

പൂർണമായി വേണ്ടെന്ന് വെച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. എല്ലാ സമയവും കടന്നു പോകും. ജീവിതത്തിൽ ഒന്നും നിലനിൽക്കില്ല എന്നും വീണാ നായർ പറയുന്നു. വീണാ നായരുടെ വാക്കുകൾ ഇങ്ങനെ:

ഇപ്പോഴും താനും ഭർത്താവും ആയുള്ള ബന്ധം നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. പക്ഷെ സാഹചര്യങ്ങൾ കൊണ്ടോ മറ്റുള്ള പ്രശ്‌നങ്ങൾ കൊണ്ടോ മുൻപോട്ട് കൊണ്ട് പോകാൻ നമുക്ക് ആകുന്നില്ല എങ്കിൽ നമ്മൾ പതിയെ ആ തീരുമാനം എടുക്കും.

അല്ലാതെ ഒറ്റ അടിക്ക് ബൈ പറഞ്ഞു പോകാൻ ആകില്ല. ഏഴെട്ടുവർഷം എന്റെ ജീവിതത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്. നമ്മൾക്ക് ഒരിക്കലും അതിൽ നിന്നും വിട്ടുമാറാൻ ആകില്ല. ഒരുപാട് സമയം എടുക്കും. അതിനി ഞാൻ നാളെ ഒരു റിലേഷനിൽ ആയാലോ, വിവാഹം കഴിച്ചാലോ ഒക്കെ സംഭവിച്ചാലും ഈ ബന്ധം നമ്മൾക്ക് മറക്കാൻ ആകില്ല.

കാരണം ഇത് എന്റെ കുഞ്ഞിന്റെ അച്ഛൻ ആണ്. ആ അച്ഛൻ എന്ന സ്ഥാനം എത്ര തേയ്ച്ചു മായ്ച്ചാലും മാറ്റാൻ ആകില്ല. അമ്പാടിയുടെ അച്ഛൻ എന്ന് പറയുന്നത് സ്വാതി ഭൈമി എന്ന ആർ ജെ അമാൻ തന്നെയാണ്. അത് മാറ്റാൻ എനിക്ക് എനിക്ക് ആകില്ല. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ആദ്യമായി തുറന്നു പറയുന്നതും ഇപ്പോഴാണ്. ഒരു രണ്ടുവര്ഷക്കാലമായി ഞാൻ കൊച്ചിയിൽ ആണ് താമസിക്കുന്നത്. പക്ഷെ ഞങ്ങൾ തമ്മിൽ മോന്റെ എല്ലാ കാര്യത്തിലും കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട്.

Also Read
ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണെങ്കിലും ജീവിതത്തിൽ വളരെ മോശം നടൻ ആണ്, മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞത് കേട്ടോ

പുള്ളി ഇപ്പോൾ നാട്ടിലുണ്ട്. മോനെ കൊണ്ട് പോകുന്നുണ്ട്, കൊണ്ട് വരുന്നുണ്ട് കാണാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവൻറെ അപ്പൂപ്പനേം അമ്മൂമ്മയെയും അവനു ഭയങ്കര ഇഷ്ടവുമാണ്. കാരണം എനിക്ക് അച്ഛനും അമ്മയും ഇല്ല.

അപ്പോൾ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്‌നേഹം അറിയണം എങ്കിൽ കണ്ണന്റെ അച്ഛനും അമ്മമയും മാത്രമേ അവന് ഉള്ളൂ. ആ സ്‌നേഹം കിട്ടണം എങ്കിൽ മോൻ അവിടെ തന്നെ പോണം.
നാളെ ഒരിക്കൽ അവൻ വലുതാകുമ്പോൾ അവൻ എന്നോട് ചോദിയ്ക്കാൻ പാടില്ല, എന്തേ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോകാൻ ആയില്ല എന്ന്.

അല്ലെങ്കിൽ അച്ഛന്റെ കൂടെ ടൈം സ്‌പെൻഡ് ചെയ്യാൻ ആയില്ല എന്ന്. ഇപ്പോൾ ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ നോക്കി, വളരെ ഹാപ്പി ആയി മോന്റെ കാര്യങ്ങൾക്ക് മാത്രമായി നിന്ന് മുൻപോട്ട് പോവുകയാണ്. നല്ല ഹാപ്പി ആയിട്ടാണ് ഇപ്പോൾ പോകുന്നത്. പിന്നെ സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന രീതിയിൽ കാണുന്ന സമൂഹം ആണ് ഇപ്പോഴും നമ്മുടേത്.

ഇപ്പോഴും ഞങ്ങൾ ഡിവോഴ്‌സ് ആയിട്ടില്ല. ഇനി നാളെ ഒരു ദിവസം ഞങൾ മോന് വേണ്ടി മുൻപോട്ട് പോയി എന്നും വരാം അതും ഇപ്പോൾ അറിയില്ല.ആ ബന്ധം ഇനി പൂർണ്ണമായും വേണ്ട എന്ന തീരുമാനത്തിൽ ഇത് വരെയും എത്തിയിട്ടില്ല.

ഞങ്ങൾ തമ്മിൽ ഇപ്പോഴും വിളിക്കും മകന്റെ കാര്യത്തിന് വേണ്ടി സംസാരിക്കാറുണ്ട്. ഇപ്പോഴും ഞങ്ങൾ വഴക്ക് അടിക്കാറുണ്ട്. ഫോണിൽ കൂടി വാദ പ്രതിവാദങ്ങളും ഒക്കെ ഉണ്ടാകാറുണ്ടെന്നും വീണാ നായർ പറയുന്നു.

Also Read
എന്റെ ഭർത്താവ് യഥാർത്ഥ മുസ്ലീം ആണ്, ഞങ്ങളുടെ വിവാഹം ലവ് ജിഹാദ് അല്ല: തന്റെ വിവാഹത്തെ ലവ് ജിഹാദ് എന്ന് ആരോപിച്ചവർക്ക് മുറുപടിയുമായി നടി ദേവൊലീന

Advertisement