സിദ്ധിഖിന് മാത്രമാണോ ഇവിടെ പ്രശ്‌നമുള്ളത്, സിദ്ധിഖിനോട് അപ്രതീക്ഷിത ചോദ്യവുമായി മോഹന്‍ലാല്‍

28

മലയാളത്തിന്റെ വെള്ളിത്തിരയില്‍ നായകനായും പ്രതിനായകനായും മോഹന്‍ലാലും സിദ്ധിഖും മത്സരിച്ച് അഭിനയിച്ച സിനിമകള്‍ നിരവധിയാണ്. ജീവിതത്തില്‍ മോഹന്‍ലാലുമായി ആഴത്തിലുള്ള സുഹൃത്ത്ബന്ധം സൂക്ഷിക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് പല വേദികളിലും സിദ്ധിഖ് പങ്കുവച്ചിട്ടുണ്ട്.

Advertisements

തന്റെ ജീവിതത്തിലെ നിര്‍ണയാക ഘട്ടങ്ങളില്‍ മോഹന്‍ലാല്‍ പകര്‍ന്ന കരുത്ത് വളരെ വലുതാണെന്നും, ലാലിന്റെ വാക്കുകള്‍ തന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നുവെന്നും സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

സിദ്ധിഖിന്റെ സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

”ഭാര്യയുടെ മരണത്തോടുകൂടി ഞാന്‍ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. ‘കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ‘നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു.

അങ്ങനെ ഞാന്‍ ബോംബയിലെത്തി. ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങള്‍ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. ”ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?” ”ഇനിയോ?” ”ഇനി എന്താ കുഴപ്പം, ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല. ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങള്‍. അല്ലെങ്കിലും സിദ്ധിഖിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍.

ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല. ലാലിന്റെ വാക്കുകള്‍ എന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു.’

Advertisement